---
title: "ഇരിട്ടി ചാവശ്ശേരിയിൽ സംഘർഷത്തിൽ തകർത്ത വീടുകൾ എസ് ഡി പി ഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63625/iritty"
published_at: "2022-08-23T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304bfbdc2652_PicsArt_08-23-05.22.26.jpg"
keywords: []
---

# ഇരിട്ടി ചാവശ്ശേരിയിൽ സംഘർഷത്തിൽ തകർത്ത വീടുകൾ എസ് ഡി പി ഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **ചാവശ്ശേരി: **ആശാരി കോട്ട റോഡിൽ സംഘർഷത്തിൽ തകർത്ത വീടുകൾ എസ് ഡി പി ഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു. പ്രദേശത്ത് ആർ എസ് എസ് പ്രവർത്തകർ ബോംബറിഞ്ഞ് ഭീതി പരത്തിയെന്നാരോപിച്ചും, സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും എസ് ഡി പി ഐ പ്രവർത്തകർ ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡി പി ഐ സ്ഥാപിച്ച ഫ്ലക്സ് നശിപ്പിക്കുകയും പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും ചെയ്തത്.

## Article Content

**ചാവശ്ശേരി: **ആശാരി കോട്ട റോഡിൽ സംഘർഷത്തിൽ തകർത്ത വീടുകൾ എസ് ഡി പി ഐ ജില്ലാ നേതാക്കൾ സന്ദർശിച്ചു. പ്രദേശത്ത് ആർ എസ് എസ് പ്രവർത്തകർ ബോംബറിഞ്ഞ് ഭീതി പരത്തിയെന്നാരോപിച്ചും, സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും എസ് ഡി പി ഐ പ്രവർത്തകർ ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡി പി ഐ സ്ഥാപിച്ച ഫ്ലക്സ് നശിപ്പിക്കുകയും പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും ചെയ്തത്.

പ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന ബോംബ് സ്ഫോടനങ്ങളെ കുറിച്ച് പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ശക്തമായ റെയ്ഡോ, നടപടിയോ ഇല്ലാത്തതിന്റെ പേരിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ ആരോപിച്ചു. ആർഎസ്എസിനോടുള്ള പോലീസിൻ്റെ മൃദുസമീപനമാണ് ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും, പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണെങ്കിൽ ശക്തമായ ജനകീയ പ്രതിരോധത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും എസ്ഡിപിഐ നേതാക്കൾ അറിയിച്ചു.

ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ, ജില്ലാ കമ്മിറ്റി അംഗം കെ ഇബ്രാഹിം, സൗദ നസീർ, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ സദകത്ത് നീർവേലി, പേരാവൂർ മണ്ഡലം സെക്രെട്ടറി റിയാസ് നാലകത്ത്. അഷ്‌റഫ്‌ നടുവനാട്, ശംസുദ്ധീൻ കയനി, മുനീർ ശിവപുരം തുടങ്ങിയവർ വീടുകൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63625/iritty)