---
title: "റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "A huge rock fell on the road and obstructed traffic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6369/a-huge-rock-fell-on-the-road-and-obstructed-traffic"
published_at: "2021-10-21T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61712ed518eab_PicsArt_10-21-02.36.29.jpg"
keywords: []
---

# റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** കേളകം: തീവ്ര മഴയില്‍ റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. അടക്കാത്തോട് ഹസന്‍ മാസ്റ്റര്‍പടി വെണ്ടേക്കുംചാല്‍ ലിങ്ക് റോഡിലാണ് കല്ല് പതിച്ചത്.

## Article Content

കേളകം: തീവ്ര മഴയില്‍ റോഡിലേക്ക് കൂറ്റന്‍ കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. അടക്കാത്തോട് ഹസന്‍ മാസ്റ്റര്‍പടി വെണ്ടേക്കുംചാല്‍ ലിങ്ക് റോഡിലാണ് കല്ല് പതിച്ചത്.

ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് കല്ല് റോഡിലേക്ക് പതിച്ചത്. കല്ല് റോഡിലൂടെ താഴ്‌വാരത്തെ ഉരുണ്ടു നീങ്ങാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6369/a-huge-rock-fell-on-the-road-and-obstructed-traffic)