---
title: "ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം"
english_title: "A student meets a tragic end while going for degree admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63690/a-student-meets-a-tragic-end-while-going-for-degree-admission"
published_at: "2022-08-24T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305670c4a943_Screenshot_20220824-051447.png"
keywords: []
---

# ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മണിയൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടർ അഥോറിറ്റിയിൽ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകൻ ശ്രീരാഗ് ആണ് മരിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മണിയൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടർ അഥോറിറ്റിയിൽ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകൻ ശ്രീരാഗ് ആണ് മരിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.

തെരുവുനായ കുറുകെ ചാടിയതോടെയാണ് ബുളറ്റ്  നിയന്ത്രണ വിട്ടതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീരാഗ് ഇന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63690/a-student-meets-a-tragic-end-while-going-for-degree-admission)