---
title: "തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു "
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63694/suicide"
published_at: "2022-08-24T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63056d56e4e2b_Screenshot_20220824-054105.png"
keywords: []
---

# തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു 

> **Lead Summary:** **ചെന്നൈ: **തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ അമ്പത്തൂ‍ര്‍ പാഡി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരനാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാർക്ക് അയച്ചുകൊടുത്തിന് ശേഷമായിരുന്നു കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യ ദൃശ്യവും കുട്ടി ഫോണിൽ ചിത്രീകരിച്ചിരുന്നു.

## Article Content

**ചെന്നൈ: **തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ അമ്പത്തൂ‍ര്‍ പാഡി സ്വദേശിയായ ഒൻപതാം ക്ലാസ്സുകാരനാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാർക്ക് അയച്ചുകൊടുത്തിന് ശേഷമായിരുന്നു കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യ ദൃശ്യവും കുട്ടി ഫോണിൽ ചിത്രീകരിച്ചിരുന്നു.

ചെന്നൈ അമ്പത്തൂർ പാഡിയിലെ കുമരനഗർ ലക്ഷ്മി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥിയാണ് വീട്ടിനുള്ളിൽ വച്ച് വീ‍ഡിയോ സന്ദേശം ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൈഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികൾ സ്കൂളിലെ അധ്യാപകരാണെന്നും അവർ തന്നെ ദിവസവും തല്ലാറുണ്ടെന്നും കുട്ടി സന്ദേശത്തിൽ പറയുന്നു. അധ്യാപകർ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാനാകില്ലെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് എത്തിച്ചുനൽകണം, അവർ സ്കൂളിലെത്തി ഇക്കാര്യം ചോദിക്കണം. കൂട്ടുകാർക്ക് അയച്ചുനൽകിയ സന്ദേശത്തിൽ കുട്ടി പറയുന്നു.

സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ കൊരട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാക്കുറിച്ചിയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് ശേഷം ഇത്തരം കേസുകൾ സിബിസിഐ‍ഡിക്ക് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചുണ്ടായിരുന്നു. ലോക്കൽ പൊലീസിന്‍റെ ആദ്യഘട്ട അന്വേഷണത്തിന് ശേഷം ഈ സംഭവത്തിലും സിബിസിഐഡി അന്വേഷണം ഏറ്റെടുത്തേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63694/suicide)