---
title: "സേനാപതിയായി വീണ്ടും ഉലകനായകൻ; ഇന്ത്യൻ ടു പോസ്റ്റർ പുറത്തിറങ്ങി"
english_title: "Indian 2 poster kamal hasan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63766/indian-2-poster-kamal-hasan"
published_at: "2022-08-24T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305cc56dbfc1_IMG-20220824-WA0039.jpg"
keywords: []
---

# സേനാപതിയായി വീണ്ടും ഉലകനായകൻ; ഇന്ത്യൻ ടു പോസ്റ്റർ പുറത്തിറങ്ങി

> **Lead Summary:** ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ മുഖ്യ വേഷത്തിൽ എത്തുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് സെപ്റ്റംബറിൽ പുനരാരംഭിക്കുന്നു. ഇപ്പോഴിതാ ഇന്ത്യൻ 2 പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.

## Article Content

ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ മുഖ്യ വേഷത്തിൽ എത്തുന്ന ഇന്ത്യൻ 2 ഷൂട്ടിംഗ് സെപ്റ്റംബറിൽ പുനരാരംഭിക്കുന്നു. ഇപ്പോഴിതാ ഇന്ത്യൻ 2 പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.

2001ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമയുടെ രണ്ടാം പതിപ്പ് ആണ് ഇന്ത്യൻ 2. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റർ വൈറൽ ആകുകയാണ്. അനിരുധ് രവിചന്ദ്രൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുക. കമൽ ഹസനു മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിക്കൊടുത്ത ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63766/indian-2-poster-kamal-hasan)