---
title: "വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു"
english_title: "LDF protested the action of Wayanad District Panchayat President"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63784/ldf-protested-the-action-of-wayanad-district-panchayat-president"
published_at: "2022-08-24T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305d8c9d531c_Picsart_22-08-24_13-16-40-245.jpg"
keywords: []
---

# വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചു

> **Lead Summary:**  കൽപ്പറ്റഃ ജനകീയാസൂത്രണത്തിന്റെ സിൽവർ ജൂബിലി ആഘോഷം മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളോടെ നടത്താൻ സംസ്‌ഥാന സർക്കാർ നിർദേശിച്ചിട്ടും വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുവാൻ മുൻകൈ എടുക്കാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ എൽ.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത്‌ പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

 കൽപ്പറ്റഃ ജനകീയാസൂത്രണത്തിന്റെ സിൽവർ ജൂബിലി ആഘോഷം മുൻകാല ജനപ്രതിനിധികളെ ആദരിക്കൽ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളോടെ നടത്താൻ സംസ്‌ഥാന സർക്കാർ നിർദേശിച്ചിട്ടും വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുവാൻ മുൻകൈ എടുക്കാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ എൽ.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത്‌ പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധം രേഖപ്പെടുത്തി.

ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളെല്ലാം മുഴുവൻ മുൻകാല ജനപ്രതിനിധികളെയും ആദ്യ കാല ജനകീയാസുത്രണ പ്രവർത്തകരെയും ആദരിച്ചിട്ടും ജില്ലാ പഞ്ചായത്ത് കേവല ഉദ്‌ഘാടന പരിപാടിയിൽ ചുരുക്കിയത് നീതികരിക്കാനാവാത്ത അനാസ്ഥയാണെന്നും യോഗം വിലയിരുത്തി. സർക്കാർ സർക്കുലർ പ്രകാരമുള്ള പരിപാടികൾ നടത്താൻ ഇനിയെങ്കിലും മുൻകൈയെടുക്കാൻ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പ്രസിഡന്റിന് നൽകുവാനും യോഗം തീരുമാനിച്ചു.

എ.എൻ സുശീല അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി കൺവീനർ ജുനൈദ് കൈപ്പാണി,ചീഫ് വിപ്പ്‌ സുരേഷ് താളൂർ,എസ്.ബിന്ദു എൻ.സി പ്രസാദ്,വിജയൻ.കെ,ബിന്ദു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63784/ldf-protested-the-action-of-wayanad-district-panchayat-president)