---
title: "നാടു കാക്കുന്ന നായകന്മാർക്ക് ആദരവുമായി കെ സി വൈ എം പേരാവൂർ മേഖല   "
english_title: "Protecting country heros kcym peravoor region were respected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6380/protecting-country-heros-kcym-peravoor-region-were-respected"
published_at: "2021-10-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617137848b881_IMG-20211021-WA0043.jpg"
keywords: []
---

# നാടു കാക്കുന്ന നായകന്മാർക്ക് ആദരവുമായി കെ സി വൈ എം പേരാവൂർ മേഖല   

> **Lead Summary:** പേരാവൂർ : പ്രളയ കാലങ്ങളിലും കോവിഡ് പ്രതിസന്ധി കാലത്തും നിസ്വാർത്ഥമായ സേവനമനുഷ്ഠിച്ച കേരള പോലീസിനോടുള്ള ആധാരസൂചകമായാണ് കെസിവൈഎം പേരാവൂർ മേഖല ആദരവ് നൽകിയത്. പേരാവൂർ ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ്‌ അഖിൽ ഡൊമിനിക്, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, ഡിവൈഎസ്പി എ.വി ജോൺ തുടങ്ങിയവർ സംസാരിച്ചു.

## Article Content

പേരാവൂർ : പ്രളയ കാലങ്ങളിലും കോവിഡ് പ്രതിസന്ധി കാലത്തും നിസ്വാർത്ഥമായ സേവനമനുഷ്ഠിച്ച കേരള പോലീസിനോടുള്ള ആധാരസൂചകമായാണ് കെസിവൈഎം പേരാവൂർ മേഖല ആദരവ് നൽകിയത്. പേരാവൂർ ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ്‌ അഖിൽ ഡൊമിനിക്, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, ഡിവൈഎസ്പി എ.വി ജോൺ തുടങ്ങിയവർ സംസാരിച്ചു.

കേരള പോലീസ് ജനമൈത്രി പോലീസായി മാറിയ കാലത്ത് ജനങ്ങൾക്ക് ലഭ്യമായ സേവനത്തിന്റെ, ഉദാത്തഭാവമാണ് പ്രളയകാലത്തും കോവിഡ് മഹാമാരികാലത്തും കേരളാ പോലീസിൽനിന്നും സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ചതെന്നും നിസ്വാർത്ഥമായി നാട് കാക്കുന്ന നായകന്മാരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കെ.സി.വൈ.എം പറഞ്ഞു.

കെസിവൈഎം പ്രവർത്തകരായ ഷാൻ സാബു, ആശിഷ് ആന്റോ, അബിൻ ജേക്കബ് എസ്.ഐ.മാരായ സുനിൽ കുമാർ, രമേശ്, ബാബു രാജ്, ശിവദാസൻ തുങ്ങിയവരും ഡി.വൈ.എസ്.പി ഓഫീസിലെ മറ്റ് പോലീസ് ഉദ്യേഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6380/protecting-country-heros-kcym-peravoor-region-were-respected)