---
title: "ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈകോടതി"
english_title: "The High Court has directed that queuing at Bevco outlets should be avoided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6381/the-high-court-has-directed-that-queuing-at-bevco-outlets-should-be-avoided"
published_at: "2021-10-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617136d74f363_images (21).jpeg"
keywords: []
---

# ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈകോടതി

> **Lead Summary:** ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈകോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് കോടതി വിമർശിച്ചു. മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനും ഉള്ള സൗകര്യം ബവ്‌കോയിൽ ഉണ്ടാകണം. സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്നും കോടതി പറഞ്ഞു.

## Article Content

ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈകോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്ന് കോടതി വിമർശിച്ചു. മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനും ഉള്ള സൗകര്യം ബവ്‌കോയിൽ ഉണ്ടാകണം. സഞ്ചരിക്കുന്ന മദ്യശാലകൾ തുടങ്ങേണ്ട സമയമായെന്നും കോടതി പറഞ്ഞു.

ബെവ്കോ ആരുംവീടിനു മുന്നിൽ ബെവ്കോ ഔട്‌ലറ്റുകൾ വരുന്നത് ആഗ്രഹിക്കുന്നില്ല. നയപരമായ മാറ്റം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത പത്ത് മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നു സർക്കാർ കോടതിയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6381/the-high-court-has-directed-that-queuing-at-bevco-outlets-should-be-avoided)