---
title: "രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബിജെപി"
english_title: "BJP is allocating funds to Shafi Param for politics"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63816/bjp-is-allocating-funds-to-shafi-param-for-politics"
published_at: "2022-08-24T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305f5d53c505_Shafi_Parambil.jpg"
keywords: []
---

# രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബിജെപി

> **Lead Summary:** പാലക്കാട്: ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം. കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി.

## Article Content

പാലക്കാട്: ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിതരണത്തെ ചൊല്ലി പാലക്കാട് നഗരസഭയിൽ ബഹളം. കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് ഷാഫി പറമ്പിൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ബി ജെ പി അംഗങ്ങൾ ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ നഗരസഭ യോഗം അലങ്കോലമായി.

പാലക്കാട് നഗരസഭയിൽ ഷാഫി പറമ്പിൽ എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ജെ പി കൗൺസിലർമാർ. ഷാഫി പറമ്പിൽ എം എൽ എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗത്തിൽ ബി ജെ പി കൗൺസിലർമാരുള്ള വാർഡുകളെ അവഗണിക്കുന്നു എന്നാണ് ബിജെപി അംഗങ്ങളുടെ ആരോപണം.

രാഷ്ട്രീയം നോക്കിയാണ് ഷാഫി പറമ്പിൽ ഫണ്ട് അനുവദിക്കുന്നതെന്ന് ബി ജെ പി കൗൺസിലർമാർ ആരോപിച്ചു.ബി ജെ പി അംഗങ്ങളുടെ ആരോപണങ്ങൾക്കെതിരെ യു ഡി എഫ് രംഗത്ത് വന്നതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. പാലക്കാട് നഗരസഭയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടും ഷാഫി പറമ്പിൽ എം എൽ എക്കെതിരെ ബിജെപി അംഗങ്ങൾ രംഗത്ത് വന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യു ഡി എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63816/bjp-is-allocating-funds-to-shafi-param-for-politics)