---
title: "അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രം ഒടിടിയില്‍; 'കട്‍പുട്‍ലി' വീഡിയോ സോംഗ്"
english_title: "Akshay kumar Bollywood "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63817/akshay-kumar-bollywood"
published_at: "2022-08-24T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305f6585a43a_Screenshot_2022-08-24-15-28-25-669_com.google.android.googlequicksearchbox.jpg"
keywords: []
---

# അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രം ഒടിടിയില്‍; 'കട്‍പുട്‍ലി' വീഡിയോ സോംഗ്

> **Lead Summary:** അക്ഷയ് കുമാര്‍ നായകനാവുന്ന കട്‍പുട്‍ലിയിലെ വീഡിയോ ഗാനം പുറത്തെത്തി. സാഥിയാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും തനിഷ്ക് ബാഗ്ചി. സാറ എസ് ഖാനും നിഖില്‍ ഡിസൂസയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

## Article Content

അക്ഷയ് കുമാര്‍ നായകനാവുന്ന കട്‍പുട്‍ലിയിലെ വീഡിയോ ഗാനം പുറത്തെത്തി. സാഥിയാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും തനിഷ്ക് ബാഗ്ചി. സാറ എസ് ഖാനും നിഖില്‍ ഡിസൂസയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

രഞ്ജിത്ത് എം തിവാരിയാണ് കട്‍പുട്‍ലിയുടെ സംവിധാനം. പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ് എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആണ്. ഹിമാചല്‍ പ്രദേശിലെ കസൗളി കഥാ പശ്ചാത്തലമാക്കുന്ന ചിത്രം മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെ തേടി ഒരു പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണമാണ്. അക്ഷയ് കുമാര്‍ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കാസ്റ്റിം​ഗും ഉണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസിലെ ഹരിയെയും മഹേഷിന്‍റെ പ്രതികാരത്തിലെ ജിംസണെയുമൊക്കെ ​ഗംഭീരമാക്കിയ മലയാളി നടന്‍ സുജിത്ത് ശങ്കര്‍ ആണ് ചിത്രത്തില്‍ പരമ്പര കൊലപാതകിയെ അവതരിപ്പിക്കുന്നത്. ഇതിനകം തമിഴിലും അഭിനയിച്ചിട്ടുള്ള സുജിത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് കട്‍പുട്‍ലി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63817/akshay-kumar-bollywood)