---
title: "കണ്ണൂർ കോർപ്പറേഷൻ: അമൃത് രണ്ടാംഘട്ട പദ്ധതി ശില്പശാല നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63833/kannur"
published_at: "2022-08-24T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630601e740440_PicsArt_08-24-04.17.00.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ: അമൃത് രണ്ടാംഘട്ട പദ്ധതി ശില്പശാല നടത്തി

> **Lead Summary:**  കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് രണ്ടാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ ശില്‍പശാല മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. മലിനജല ശുദ്ധീകരണ പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും അവ നടപ്പിലാക്കുന്നതിനെക്കുറിച്ചുമാണ് അമൃത് സ്റ്റേറ്റ് മിഷന്‍റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചത്.

## Article Content

 കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് രണ്ടാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ ശില്‍പശാല മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. മലിനജല ശുദ്ധീകരണ പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും അവ നടപ്പിലാക്കുന്നതിനെക്കുറിച്ചുമാണ് അമൃത് സ്റ്റേറ്റ് മിഷന്‍റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചത്.

മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനെക്കുറിച്ചും അതിന്‍റെ പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദര്‍ ക്ലാസെടുത്തു. അമൃത് സ്റ്റേറ്റ് മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.വിജയകുമാര്‍, ഡോ.രതീഷ് മേനോന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി ഇന്ദിര, പി ഷമീമ ടീച്ചര്‍, എം.പി രാജേഷ്, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശുദ്ധജലവിതരണം, ദ്രവമാലിന്യ സംസ്കരണം, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവയ്ക്കാണ് അമൃത് രണ്ടാംഘട്ട പദ്ധതിയിൽ മുൻഗണന നൽകുന്നത്. പദ്ധതി തുക കേന്ദ്ര സംസ്ഥാന സർക്കാറും കോർപ്പറേഷനും തുല്യമായി വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63833/kannur)