---
title: "അയ്യങ്കാളി ജന്മദിനത്തിൽ കണ്ണൂരിൽ ഘോഷയാത്ര നടത്തും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63835/kannur"
published_at: "2022-08-24T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630602f0a65c2_PicsArt_08-24-04.21.31.jpg"
keywords: []
---

# അയ്യങ്കാളി ജന്മദിനത്തിൽ കണ്ണൂരിൽ ഘോഷയാത്ര നടത്തും

> **Lead Summary:**  **കണ്ണൂർ: **നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 26ന് കണ്ണൂരിൽ ജന്മദിന ഘോഷയാത്ര നടത്താൻ തീരുമാനിച്ചതായി പട്ടികജാതി പട്ടികവർഗ്ഗ ജനാതിപത്യ മുന്നണി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 3 മണിക്ക് കാൽടെക് സി ൽ നിന്നുമാരംഭിക്കുന്ന ജന്മദിന ഘോഷയാത്ര പഴയ ബസ് സ്റ്റാൻ്റിൽ സമാപിക്കും.

## Article Content

 **കണ്ണൂർ: **നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 26ന് കണ്ണൂരിൽ ജന്മദിന ഘോഷയാത്ര നടത്താൻ തീരുമാനിച്ചതായി പട്ടികജാതി പട്ടികവർഗ്ഗ ജനാതിപത്യ മുന്നണി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 3 മണിക്ക് കാൽടെക് സി ൽ നിന്നുമാരംഭിക്കുന്ന ജന്മദിന ഘോഷയാത്ര പഴയ ബസ് സ്റ്റാൻ്റിൽ സമാപിക്കും.

28 നാണ് അയ്യങ്കാളിയുടെ ജന്മദിനം .അതിന് മുന്നോടിയായാണ് ഘോഷയാത്ര .പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ 15 ഓളം ഉപജാതികളുടെ സംയുക്ത മുന്നണിയാണ് പട്ടികജാതി-പട്ടികവർഗ്ഗ ജനാതിപത്യ മുന്നണി.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഒ.രാമചന്ദ്രൻ ,സി ക്രട്ടറി കുഞ്ഞമ്പു കല്യാശ്ശേരി, ബി.ദാമോദരൻ മാസ്റ്റർ, പത്മനാഭൻ മൊറാഴ ,പവിത്രൻ പള്ളിക്കുന്നോൻ, വി.വി.സത്യൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63835/kannur)