---
title: "കടുവയുടെ ആക്രമണത്തില്‍ കുട്ടിയാനക്ക് പരിക്ക് "
english_title: "Child injured in tiger attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63836/child-injured-in-tiger-attack"
published_at: "2022-08-24T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306030e39606_IMG-20220824-WA0110.jpg"
keywords: []
---

# കടുവയുടെ ആക്രമണത്തില്‍ കുട്ടിയാനക്ക് പരിക്ക് 

> **Lead Summary:** മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നരവയസുള്ള കുട്ടിയാനയെ കണ്ടെത്തി. അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റതായാണ് വനപാലകരുടെ നിഗമനം.

## Article Content

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒന്നരവയസുള്ള കുട്ടിയാനയെ കണ്ടെത്തി. അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റിലാണ് കുട്ടിയാനയെ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റതായാണ് വനപാലകരുടെ നിഗമനം.

കുട്ടിയാനക്ക് ആവശ്യമായ ചികിത്സ നല്‍കുകയും കാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു. ബേഗൂര്‍ ഫോറസ്റ്റര്‍ സുന്ദരന്റെ നേതൃത്വത്തില്‍ വനപാലകര്‍ നിരീക്ഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63836/child-injured-in-tiger-attack)