---
title: "നിവേദനം നൽകി"
english_title: "Submitted the petition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63852/submitted-the-petition"
published_at: "2022-08-24T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63061047d97bd_Picsart_22-08-24_17-18-53-851.jpg"
keywords: []
---

# നിവേദനം നൽകി

> **Lead Summary:** പേരാവൂർ: താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ - വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന് DYFI പേരാവൂർ ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ നിവേദനം നൽകി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ രഗിലാഷ്. പ്രസിഡണ്ട് എം എസ് അമൽ എന്നിവർ മന്ത്രിയെ ഓഫീസിൽ സന്ദർശിച്ചാണ് നിവേദനം നൽകിയത്.

## Article Content

പേരാവൂർ: താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ - വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന് DYFI പേരാവൂർ ബ്ലോക്ക് കമ്മറ്റി ഭാരവാഹികൾ നിവേദനം നൽകി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ രഗിലാഷ്. പ്രസിഡണ്ട് എം എസ് അമൽ എന്നിവർ മന്ത്രിയെ ഓഫീസിൽ സന്ദർശിച്ചാണ് നിവേദനം നൽകിയത്.

പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പേരാവൂർ താലൂക്കാശുപത്രിയിൽ നടപ്പിലാക്കിയിട്ടുളളത്. മുൻപില്ലാത്ത വിധത്തിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സാ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം തുടങ്ങിയവ ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. വർക്കിംഗ്‌ അറേഞ്ച്മെന്റ്ന്റെ ഭാഗമായി താത്കാലികമായി അനസ്തീഷ്യ വിഭാഗം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. അനസ്തീഷ്യ ഡോക്ടറുടെ ആഭാവം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

KIFBI യിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ ദ്രുതഗതിയിലാക്കാൻ നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിക്കെതിരെ നിരന്തരമായി നടക്കുന്ന വ്യാജ പ്രചരണങ്ങൾ ബോധപൂർവ്വം പടച്ചുവിടുന്നതാണെന്നും, അവ തള്ളിക്കളഞ്ഞ് ആശുപത്രി വികസനത്തിനായി ഇടതുപക്ഷസർക്കാർ സ്വീകരിക്കുന്ന ജനകീയ ഇടപെടലിനോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63852/submitted-the-petition)