---
title: "പേരാവൂർ താലൂക്ക് ആശുപത്രിക്ക്  മുന്നിൽ ധർണ്ണ സമരം നടത്തി"
english_title: "Pearavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63867/pearavoor"
published_at: "2022-08-24T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63061ff912ea9_PicsArt_08-24-06.25.26.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിക്ക്  മുന്നിൽ ധർണ്ണ സമരം നടത്തി

> **Lead Summary:** **പേരാവൂർ: **മുസ്ലീം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് സമീപം ധർണ്ണാസമരം നടന്നു. ആശുപത്രിയിൽ നിർമ്മാണം പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക, ആശുപത്രിയിൽ അടിയന്തിരമായി അനസ്തേഷ്യ ഡോക്ടറെ നിയമിക്കുക, ഓക്സിജൻ പ്ലാന്റ് പൊതു റോഡിൽ നിന്ന് മാറ്റി ഉചിതമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ധർണ്ണാ സമരം മുസ്ലീം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.പി. ഷഫീക്ക് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ: **മുസ്ലീം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് സമീപം ധർണ്ണാസമരം നടന്നു. ആശുപത്രിയിൽ നിർമ്മാണം പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുക, ആശുപത്രിയിൽ അടിയന്തിരമായി അനസ്തേഷ്യ ഡോക്ടറെ നിയമിക്കുക, ഓക്സിജൻ പ്ലാന്റ് പൊതു റോഡിൽ നിന്ന് മാറ്റി ഉചിതമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ധർണ്ണാ സമരം മുസ്ലീം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.പി. ഷഫീക്ക് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.

മുസ്ലീം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് സിറാജ് പൂക്കോത്ത് മുഖ്യപ്രഭാഷണം നടത്തി സലാം പാണബ്രോൻ , ബി കെ സക്കരിയ്യ, ഖാസിം ചെവിടിക്കുന്ന്, കെ സി ശബീർ, ശമ്മാസ് മുരിങ്ങോടി, എസ് കെ ഗഫൂർ , ഫൈസൽ ഇരിക്കൂർ , സജീർ യാക്കുബ്, സി കെ ശംസീർ എന്നിവർ നേതൃത്തം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63867/pearavoor)