---
title: "വീട്ടിനകത്ത് ഹാൻസ് കൂമ്പാരം,  35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63927/arrested"
published_at: "2022-08-25T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306b9c97051c_Screenshot_20220825-051935.png"
keywords: []
---

# വീട്ടിനകത്ത് ഹാൻസ് കൂമ്പാരം,  35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു 

> **Lead Summary:** **ചെങ്ങന്നൂർ : **പാണ്ടനാട്ടിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. ഡാൻസാഫ് സംഘവും ചെങ്ങന്നൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നത്തിന്റെ വൻശേഖരം പിടികൂടിയത്. കേസ്സിൽ പരുമല താഴ്ചയിൽ വാലുപറമ്പിൽ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. 

## Article Content

**ചെങ്ങന്നൂർ : **പാണ്ടനാട്ടിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ. ഡാൻസാഫ് സംഘവും ചെങ്ങന്നൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നത്തിന്റെ വൻശേഖരം പിടികൂടിയത്. കേസ്സിൽ പരുമല താഴ്ചയിൽ വാലുപറമ്പിൽ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടിൽ നിന്നാണ് 72,000 പാക്കറ്റ് ഹാൻസ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നും മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിജോയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാളെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63927/arrested)