---
title: "ബഫർസോൺ വിധിക്കെതിരെ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് കിഫ"
english_title: "Kifa will file a review petition in the Supreme Court against the buffer zone verdict"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63986/kifa-will-file-a-review-petition-in-the-supreme-court-against-the-buffer-zone-verdict"
published_at: "2022-08-25T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307187c29357_Picsart_22-08-25_12-05-53-416.jpg"
keywords: []
---

# ബഫർസോൺ വിധിക്കെതിരെ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് കിഫ

> **Lead Summary:** കേളകം : ബഫർസോൺ ഒരു കിലോമീറ്റർ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് കിഫ. ജനവാസ മേഖല-കൃഷിയിടങ്ങൾ എന്നിവയ്ക്ക് നിയമാനുസരണം നിർവചനം പോലും നൽകാതെ അന്തർനാടകങ്ങളാണ് നടക്കുന്നതെന്നും കിഫ ആരോപിച്ചു.

## Article Content

കേളകം : ബഫർസോൺ ഒരു കിലോമീറ്റർ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് കിഫ. ജനവാസ മേഖല-കൃഷിയിടങ്ങൾ എന്നിവയ്ക്ക് നിയമാനുസരണം നിർവചനം പോലും നൽകാതെ അന്തർനാടകങ്ങളാണ് നടക്കുന്നതെന്നും കിഫ ആരോപിച്ചു.

ബഹുജന പ്രക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളിൽ കേസുകൾ ഫയൽ ചെയ്ത് മതിയായ നിലയിൽ ജനത്തിനു വേണ്ടി വാദിക്കുന്നില്ലെന്നും കിഫ പറഞ്ഞു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധ പണപിരിവും സംഘടന നടത്തുകയില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63986/kifa-will-file-a-review-petition-in-the-supreme-court-against-the-buffer-zone-verdict)