---
title: "കല്‍പ്പറ്റ റവന്യൂ ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച "
english_title: "Kalpatta Revenue Block Health Fair on Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63995/kalpatta-revenue-block-health-fair-on-saturday"
published_at: "2022-08-25T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63071c4652e1b_Picsart_22-08-25_12-16-24-372.jpg"
keywords: []
---

# കല്‍പ്പറ്റ റവന്യൂ ബ്ലോക്ക് ആരോഗ്യമേള ശനിയാഴ്ച 

> **Lead Summary:** പനമരം: റവന്യൂ ബ്ലോക്ക് ആരോഗ്യമേള ആഗസ്റ്റ് 27 ശനിയാഴ്ച കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിക്കും.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തും. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് വിശിഷ്ടാതിഥികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു മത്സരവിജയികളെ ആദരിക്കും.

## Article Content

പനമരം: റവന്യൂ ബ്ലോക്ക് ആരോഗ്യമേള ആഗസ്റ്റ് 27 ശനിയാഴ്ച കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിക്കും.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തും. നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് വിശിഷ്ടാതിഥികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു മത്സരവിജയികളെ ആദരിക്കും.

റഫീഖ് എ.കെ. (പ്രസിഡന്റ്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് & ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി), വിജേഷ് (പ്രസിഡന്റ്, വൈത്തിരി ഗ്രാമപഞ്ചായത്ത്), പി. ബാലന്‍ (പ്രസിഡന്റ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്), നസീമ മങ്ങാടന്‍ (പ്രസിഡന്റ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത്), അനസ് റോഷ്‌ന സ്‌റ്റെഫി (പ്രസിഡന്റ്, പൊഴുതന ഗ്രാമപഞ്ചായത്ത്), ഓമനാ രമേശ് (പ്രസിഡന്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത്), റിനീഷ് (പ്രസിഡന്റ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത്), ഷിബു (പ്രസിഡന്റ്, തരിയോട് ഗ്രാമപഞ്ചായത്ത്), രേണുക (പ്രസിഡന്റ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്), മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി, വയനാട് ജില്ലാ പഞ്ചായത്ത്), അജിത (വൈസ് ചെയര്‍പേഴ്‌സണ്‍, കല്‍പ്പറ്റ മുനിസിപ്പാലിറ്റി), ജഷീര്‍ പള്ളിവയല്‍ (ചെയര്‍മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ചന്ദ്രിക കൃഷ്ണന്‍ (ചെയര്‍പേഴ്‌സണ്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), അഡ്വ. മുസ്തഫ (ചെയര്‍മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി), ഉഷാകുമാരി (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ജോസ് പാറപ്പുറം (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), അരുണ്‍ ദേവ് (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ഷിബു പോള്‍ (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ഫൗസിയ ബഷീര്‍ (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), രാഘവന്‍ (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ലക്ഷ്മി കേളു (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), എല്‍സി ജോര്‍ജ് (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ആയിഷാബി (മെംബര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ജോര്‍ജ് ജോസഫ് (സെക്രട്ടറി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), സലീം മേമന (ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്), ഡോ. പ്രിയാ സേനന്‍ (ഡെപ്യൂട്ടി ഡി.എം.ഒ), ഡോ. പി.എസ് സുഷമ (ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍) തുടങ്ങിയവര്‍ സംസാരിക്കും.

പി.കെ അബ്ദുറഹ്‌മാന്‍ (വൈസ് പ്രസിഡന്റ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്) സ്വാഗതവും ഹംസ ഇസ്മാലി (ജില്ലാ മാസ് മീഡിയാ ഓഫിസര്‍) നന്ദിയും പറയും. സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹേല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ചാണ് എല്ലാ റവന്യൂ ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. 27ന് രാവിലെ 9ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ഉദ്ഘാടനവേദിയിലേക്ക് വിളംബര ജാഥ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഫ്‌ളാഗ് ഓഫ്് ചെയ്യും. 10നാണ് ഉദ്ഘാടന സമ്മേളനം. വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സമ്മേളനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി ആരോഗ്യസംബന്ധമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയും അവരില്‍ കാലികമായ ആരോഗ്യ അവബോധം സൃഷ്ടിക്കുകയുമാണ് മേളയുടെ പ്രഖ്യാപിത ലക്ഷ്യം.

ഡെന്റല്‍ വിഭാഗം, കണ്ണുരോഗ വിഭാഗം, ഹോമിയോ-ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍, എന്‍.സി.ഡി. സ്‌ക്രീനിങ്, പാലിയേറ്റീവ് പ്രദര്‍ശന-വിപണന സ്റ്റാളുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കിയോസ്‌ക്, ഇതര ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയുണ്ടാകും. മേളയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ വിവിധങ്ങളായ പരിപാടികള്‍ നടത്തിവരുന്നു. പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍: 1)ശ്രീമതി നസീമ ടീച്ചർ (കൽപ്പറ്റ ബ്ലോക്ക്‌ പ്രസിഡന്റ്‌ ) 2) ശ്രീ ജഷീർ പള്ളിവയൽ (ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) 3)കെ കെ അസ്മ (ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ) 4)ഡോ. പി എസ് സുഷമ (അർദ്രം ജില്ലാ നോഡൽ ഓഫീസർ ) 5)ശ്രീ ഹംസ ഇസ്മാലി (ജില്ലാ മാസ്സ് മീഡിയ ഓഫീസർ ) 6)ഷിബു പോൾ (ബ്ലോക്ക്‌ മെമ്പർ )

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63995/kalpatta-revenue-block-health-fair-on-saturday)