---
title: "തളിപ്പറമ്പിൽ കനത്ത മഴയെ തുടർന്ന് ഇരുനില വീട് പൂർണ്ണമായി തകർന്നടിഞ്ഞു"
english_title: "A two-storied house has completely collapsed due to heavy rain in Taliparam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64029/a-two-storied-house-has-completely-collapsed-due-to-heavy-rain-in-taliparam"
published_at: "2022-08-25T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307307e8445c_Picsart_22-08-25_13-46-07-659.jpg"
keywords: []
---

# തളിപ്പറമ്പിൽ കനത്ത മഴയെ തുടർന്ന് ഇരുനില വീട് പൂർണ്ണമായി തകർന്നടിഞ്ഞു

> **Lead Summary:** തളിപ്പറമ്പ: കനത്ത മഴയെ തുടർന്ന് ഇരുനില വീട് പൂർണ്ണമായി തകർന്നടിഞ്ഞു. കുപ്പം ചാലത്തൂരിലെ പി. അനീഷിൻ്റെ വീടാണ് തകർന്നത്. കുപ്പം ചാലത്തൂർ റോഡിൽ മുക്കോണത്തെ പി.അനീഷിൻ്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. ഓടും മരവും നിലം പതിച്ചതോടെ വീട്ടുമുറ്റത്തെ കിണറും തകർന്ന നിലയിലാണ് ഉള്ളത്. പഴയ ഇരുനില വീടാണ് ഉഗ്രശബ്ദത്തോടെ നാലംപൊത്തിയത്.

## Article Content

തളിപ്പറമ്പ: കനത്ത മഴയെ തുടർന്ന് ഇരുനില വീട് പൂർണ്ണമായി തകർന്നടിഞ്ഞു. കുപ്പം ചാലത്തൂരിലെ പി. അനീഷിൻ്റെ വീടാണ് തകർന്നത്. കുപ്പം ചാലത്തൂർ റോഡിൽ മുക്കോണത്തെ പി.അനീഷിൻ്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. ഓടും മരവും നിലം പതിച്ചതോടെ വീട്ടുമുറ്റത്തെ കിണറും തകർന്ന നിലയിലാണ് ഉള്ളത്. പഴയ ഇരുനില വീടാണ് ഉഗ്രശബ്ദത്തോടെ നാലംപൊത്തിയത്.

കനത്ത മഴയെ തുടർന്ന് വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് അനീഷിനെ സമീപത്തെ സഹോദരിയുടെ വീട്ടിലേക്ക് 2 ദിവസം മുമ്പ് തന്നെ മാറ്റിയിരുന്നു. ഇതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64029/a-two-storied-house-has-completely-collapsed-due-to-heavy-rain-in-taliparam)