---
title: "ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി"
english_title: "Conducted cancer awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64070/conducted-cancer-awareness-class"
published_at: "2022-08-25T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63074f18414f7_PicsArt_08-25-03.58.44.jpg"
keywords: []
---

# ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

> **Lead Summary:** ചാല ബി എം എച് ജിം കെയർ ഹോസ്പിറ്റലിൽ അമേരിക്കൻ ഓങ്കോളോജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌, കണ്ണൂർ -ലോക ശ്വാസ കോശ ക്യാൻസർ വാരാചരണത്തിന്റെ ഭാഗമായി ചാല ബി എം എച് ജിം കെയർ ഹോസ്പിറ്റലിൽ അമേരിക്കൻ ഓങ്കോളോജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

## Article Content

ചാല ബി എം എച് ജിം കെയർ ഹോസ്പിറ്റലിൽ അമേരിക്കൻ ഓങ്കോളോജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌, കണ്ണൂർ -ലോക ശ്വാസ കോശ ക്യാൻസർ വാരാചരണത്തിന്റെ ഭാഗമായി ചാല ബി എം എച് ജിം കെയർ ഹോസ്പിറ്റലിൽ അമേരിക്കൻ ഓങ്കോളോജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

പ്രസ്തുത പരിപാടി ബി എം എച് ജിംകെയർ ചീഫ് ഓഫ് ഓപ്പറേഷൻസ് ഡോക്ടർ രാജേഷ് ദാമോദർ പൈ ഉദ്ഘാടനം നിർവ്വഹിച്ചു. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ഓങ്കോളജിസ്റ് ഡോക്ടർ റോഷൻ കോഷി ജേക്കബ്, ബി എം എച് ജിം കെയർ ഹോസ്പിറ്റലിന്റെ കൺസൽട്ടന്റ് പൾമനോളജിസ്റ് ഡോക്ടർ സൂര്യകല എന്നിവർ ക്യാൻസർ രോഗത്തെ കുറിച്ചും ശുശ്രുഷയെയും കുറിച്ചു വിശദമായി സംസാരിച്ചു. തുടർന്ന് പ്രശസ്ത കളരിപയറ്റു വിദഗധൻ ശ്രീ ദേവ നന്ദൻ ശ്വസനവുമായി ബന്ധപെട്ടു ശ്വാസ കോശത്തിന്റെ ദൃഢത കൂട്ടുവാനുള്ള എക്സർസൈസ് ചെയ്യേണ്ടുന്ന വിധത്തെക്കുറിച്ച് ഡെമോൺസ്ട്രേഷൻ നടത്തി.ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

ബി എം എച് ജിം കെയർ പി ആർ ഓ ശ്രീ മധുസൂദനൻ. കെ. വി യും ഹ്യൂമൻ റിസോഴ്സ് മാനേജർ ശ്രീ സുരേഷ് എന്നിവരും ചടങ്ങിന് സ്വാഗതം ബി എം എച് ജിം കെയർ ഓപ്പറേഷൻ മാനേജർ ശ്രീ നവീൻ തോമസും നന്ദി ശ്രീ അഫ്നാസ്, അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും രേഖപ്പെടുത്തി.ക്ലാസ്സിന്റെ ഭാഗമായി സൗജന്യ പൾമനറി ഫങ്ക്ഷൻ ടെസ്റ്റും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64070/conducted-cancer-awareness-class)