---
title: "മെഡിസെപ്പ് വഞ്ചന: ഫെറ്റോ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Medizep Fraud"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64078/medizep-fraud"
published_at: "2022-08-25T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630755796c768_PicsArt_08-25-04.25.49.jpg"
keywords: []
---

# മെഡിസെപ്പ് വഞ്ചന: ഫെറ്റോ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** ** കണ്ണൂര്‍: **സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മെഡിസെപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയിലെ വഞ്ചനയ്‌ക്കെതിരെ, സര്‍ക്കാര്‍ പങ്കാളിത്തവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഫെറ്റോവിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ ടി. ദേവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** കണ്ണൂര്‍: **സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മെഡിസെപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയിലെ വഞ്ചനയ്‌ക്കെതിരെ, സര്‍ക്കാര്‍ പങ്കാളിത്തവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഫെറ്റോവിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ ടി. ദേവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

എന്‍ടിയു സംസ്ഥാന ട്രഷറര്‍ എം.ടി. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ടിയു ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണ്യേരി,എ.എന്‍. അജയകുമാര്‍( പിഎസ്‌സി എംപ്ലോയീസ് സംഘ്), പി. ബാലന്‍(പെന്‍ഷനേഴ്‌സ് സംഘ്, ജില്ലാ പ്രസിഡണ്ട്) എന്നിവര്‍ സംസാരിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മനോജ് കാഞ്ഞിലേരി നന്ദിയും പറഞ്ഞു.

എം. നാരായണന്‍, സജീവന്‍ ചാത്തോത്ത്, കെ.കെ. സന്തോഷ്, കെ.എന്‍. വിനോദ്, എം.ടി. മധുസൂദനന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64078/medizep-fraud)