---
title: "അധ്യാപക സർവ്വീസ് സംഘടന സമര സമിതി കലക്ടറേറ്റ് മാർച്ച് നടത്തി "
english_title: "The Collectorate marched"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64082/the-collectorate-marched"
published_at: "2022-08-25T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6307570e85490_PicsArt_08-25-04.32.37.jpg"
keywords: []
---

# അധ്യാപക സർവ്വീസ് സംഘടന സമര സമിതി കലക്ടറേറ്റ് മാർച്ച് നടത്തി 

> **Lead Summary:**  **കണ്ണൂർ: **സർക്കാർ ജീവനകാർക്കും , അധ്യാപകർക്കും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക , മെഡി സെപ്പ് അപാകത പരിഹരിക്കുക, ഓണത്തിന് ഒരു മാസത്തെ ശമ്പളം ബോണസ്സ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വീസ് സംഘടന സമരസമിതി കണ്ണൂർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.

## Article Content

 **കണ്ണൂർ: **സർക്കാർ ജീവനകാർക്കും , അധ്യാപകർക്കും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക , മെഡി സെപ്പ് അപാകത പരിഹരിക്കുക, ഓണത്തിന് ഒരു മാസത്തെ ശമ്പളം ബോണസ്സ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വീസ് സംഘടന സമരസമിതി കണ്ണൂർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ കൺവീനർ സിജു പി തോമസ്, ചെയർമാൻ എം. സുനിൽകുമാർ , എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എം മഹേഷ് കുമാർ , രാധാകൃഷ്ണൻ വി ,കെ. കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പ്രഭാകരൻ , ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.വി രവീന്ദ്രൻ , ജില്ലാ സെക്രട്ടറി റോയ് ജോസഫ് , പി രാജീവൻ എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്കും പ്രകടനത്തിനും സമരസമിതി നേതാക്കളായ അജയകുമാർ കരിെവള്ളൂർ, മനീഷ് മോഹൻ , ബീന കൊരട്ടി, പ്രദീപ് ടി എസ് , ഷൈജു സി.ടി സുധീഷ് പി , ശൈലജ വരയിൽ, എസ് എ ജീവാനന്ദ് എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64082/the-collectorate-marched)