---
title: "ഇരിട്ടി - മട്ടന്നൂര്‍ റോഡില്‍ ഇരുപത്തി ഒന്നാം മൈലില്‍  വാഹനാപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64088/accident"
published_at: "2022-08-25T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63075c95bc4f8_PicsArt_08-25-04.56.16.jpg"
keywords: []
---

# ഇരിട്ടി - മട്ടന്നൂര്‍ റോഡില്‍ ഇരുപത്തി ഒന്നാം മൈലില്‍  വാഹനാപകടം

> **Lead Summary:** ഇരിട്ടി - മട്ടന്നൂര്‍ റോഡില്‍ ഇരുപത്തി ഒന്നാം മൈലില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ചു. മട്ടന്നൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

ഇരിട്ടി - മട്ടന്നൂര്‍ റോഡില്‍ ഇരുപത്തി ഒന്നാം മൈലില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ചു. മട്ടന്നൂരില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

വൈദ്യുതി തൂണ്‍ പൂര്‍ണ്ണമായും കാറിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ സൈക്കിള്‍ സവാരി നടത്തുകയായിരുന്ന വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64088/accident)