---
title: "തലശ്ശേരിയിൽ ഫ‍ർണിച്ചർ  വ്യവസായ സ്ഥാപനത്തിന് നഗരസഭയുടെ പൂട്ട്: സഹികെട്ട് വ്യവസായി ദമ്പതിമാർ നാടുവിട്ടു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64100/kannur"
published_at: "2022-08-25T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63076ba94fbeb_PicsArt_08-25-06.00.31.jpg"
keywords: []
---

# തലശ്ശേരിയിൽ ഫ‍ർണിച്ചർ  വ്യവസായ സ്ഥാപനത്തിന് നഗരസഭയുടെ പൂട്ട്: സഹികെട്ട് വ്യവസായി ദമ്പതിമാർ നാടുവിട്ടു 

> **Lead Summary:** ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ടു. തലശ്ശേരി വ്യവസായ പാർക്കിലെ ഫാൻസി ഫൺ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയുമാണ് നാട് വിട്ടത്.

## Article Content

ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ടു. തലശ്ശേരി വ്യവസായ പാർക്കിലെ ഫാൻസി ഫൺ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയുമാണ് നാട് വിട്ടത്.

കെട്ടിടത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിൽ നഗരസഭ ഇവരുടെ സ്ഥാപനത്തിനെതിരെ നാലര ലക്ഷം പിഴ ഒടുക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സ്ഥാപന ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.

കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ലെന്നും ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിട്ടതെന്നുമാണ് വിവരം. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64100/kannur)