---
title: "പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി"
english_title: " Pearavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64102/pearavoor"
published_at: "2022-08-25T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630770a8ae143_PicsArt_08-25-06.21.56.jpg"
keywords: []
---

# പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി

> **Lead Summary:** **തൊണ്ടിയിൽ: **പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി കടന്നുവന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോൽസവം സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**തൊണ്ടിയിൽ: **പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി കടന്നുവന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോൽസവം സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ കെ വി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ വി വി തോമസ്, സീനിയർ അസിസ്റ്റൻറ് ജെക്സിൻ ടി ജോസ് എന്നിവർ സംസാരിച്ചു. മുൻ എൻ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇ ജി രാജു കുട്ടികൾക്ക്  ക്ലാസെടുത്തു. പ്ലസ്  വൺ പരീക്ഷയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ സ്കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളെയും കൂത്തുപറമ്പിൽ നടന്ന വോളിബോൾ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64102/pearavoor)