---
title: "മയക്കുമരുന്ന് കേസ് പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64173/arrested"
published_at: "2022-08-26T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308210c7e623_Screenshot_20220826-065310.png"
keywords: []
---

# മയക്കുമരുന്ന് കേസ് പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:** **പാലക്കാട്: **മയക്കുമരുന്ന് കേസിലെ ക്യാരിയര്‍ ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് പിടിയിലായി. 2021ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് യുവാക്കളില്‍ നിന്ന് എംഡിഎംയും, എല്‍എസ്ജഡിയും വിറ്റവരെ പിടികൂടിയ സംഭവത്തിലെ പ്രതിയാണ് പിടിയിലായത്.

## Article Content

**പാലക്കാട്: **മയക്കുമരുന്ന് കേസിലെ ക്യാരിയര്‍ ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് പിടിയിലായി. 2021ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് യുവാക്കളില്‍ നിന്ന് എംഡിഎംയും, എല്‍എസ്ജഡിയും വിറ്റവരെ പിടികൂടിയ സംഭവത്തിലെ പ്രതിയാണ് പിടിയിലായത്.

വര്‍ക്കല സ്വദേശി ശിവഗോവിന്ദാണ് ഒരു വര്‍ഷത്തിന് ശേഷം പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായത്. 2021ലെ കേസിലാണ് അറസ്റ്റ്. പ്രതി ഒളിവിൽ കഴിയുന്നതിനിടെ, കഴിഞ്ഞ ദിവസം വർക്കലയിൽ എത്തി. അവിടെ വച്ചാണ് പൊലീസിന്‍റെ പിടിയിലാകുന്നത്.

പഠനകാലം മുതൽ പ്രതി ലഹരി സംഘത്തിന്‍റെ ക്യാരറാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ശിവാനന്ദന്‍റെ ബാങ്ക് അകൌണ്ട് വഴി ലക്ഷങ്ങളുടെ പണമിടപാടും പൊലീസ് കണ്ടെത്തി. കേസിൽ വിശദാന്വേഷണം തുടരുകയാണ്.

അതേ സമയം എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64173/arrested)