---
title: "സിപിഐ വയനാട് ജില്ലാ സമ്മേളനം, സെമിനാർ 28ന് മാനന്തവാടിയിൽ"
english_title: "CPI Wayanad District Conference, Seminar on 28th at Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64206/cpi-wayanad-district-conference-seminar-on-28th-at-mananthavadi"
published_at: "2022-08-26T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63085b09b08d5_IMG-20220826-WA0031.jpg"
keywords: []
---

# സിപിഐ വയനാട് ജില്ലാ സമ്മേളനം, സെമിനാർ 28ന് മാനന്തവാടിയിൽ

> **Lead Summary:**  മാനന്തവാടി: കൽപ്പറ്റയിൽ സെപ്റ്റംബർ 15,16,17 തിയ്യതികളിൽ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മാന്തവാടി വ്യാപര ഭവനിൽ ഗോത്ര സംസ്കൃതിയുടെ അതിജീവനം സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും.

## Article Content

 മാനന്തവാടി: കൽപ്പറ്റയിൽ സെപ്റ്റംബർ 15,16,17 തിയ്യതികളിൽ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മാന്തവാടി വ്യാപര ഭവനിൽ ഗോത്ര സംസ്കൃതിയുടെ അതിജീവനം സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും.

മുൻ എംഎൽഎ കെ അജിത്ത് ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ എന്നിവർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64206/cpi-wayanad-district-conference-seminar-on-28th-at-mananthavadi)