---
title: "രണ്ട് ഗ്രാമോളം എം ഡി എം എ യുമായി രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് പിടികൂടി"
english_title: "Koothuparam police arrested two persons with about two grams of MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64286/koothuparam-police-arrested-two-persons-with-about-two-grams-of-mdma"
published_at: "2022-08-26T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308925927ec2_Picsart_22-08-26_14-45-52-074.jpg"
keywords: []
---

# രണ്ട് ഗ്രാമോളം എം ഡി എം എ യുമായി രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് പിടികൂടി

> **Lead Summary:** കൂത്തുപറമ്പ: രണ്ട് ഗ്രാമോളം എം ഡി എം എ യുമായി രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് പിടികൂടി കോട്ടയം പൊയിൽ സ്വദേശി കെ.പി മുഹമ്മദ് അജ്മൽ , നരവൂരിലെ സി.സിജാഹ് എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് 1.78 ഗ്രാം എംഡിഎംഎ പിടികൂടിയത്. കൂത്തുപറമ്പ് സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിന് മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

## Article Content

കൂത്തുപറമ്പ: രണ്ട് ഗ്രാമോളം എം ഡി എം എ യുമായി രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് പിടികൂടി കോട്ടയം പൊയിൽ സ്വദേശി കെ.പി മുഹമ്മദ് അജ്മൽ , നരവൂരിലെ സി.സിജാഹ് എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് 1.78 ഗ്രാം എംഡിഎംഎ പിടികൂടിയത്. കൂത്തുപറമ്പ് സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിന് മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

സംഭവവുമായി ബദ്ധപ്പെട്ട് കോട്ടയം പൊയിൽ സ്വദേശി കെ.പി മുഹമ്മദ് അജ്മൽ , നരവൂരിലെ സി.സിജാഹ് എന്നിവരെ കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കാൻ സാധ്യത ഉള്ളതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു .

മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ പരിശോധന ശക്തമാക്കുമെന്ന് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. കൂത്തുപറമ്പ് എസ്ഐ ദീപ്തി, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, രാഹുൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64286/koothuparam-police-arrested-two-persons-with-about-two-grams-of-mdma)