---
title: "സി.എച്ച്.സെൻ്ററിൻ്റെ പ്രവർത്തനം മാതൃകാപരം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Panakkad Syed Sadiqali Shihab Thangal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64307/panakkad-syed-sadiqali-shihab-thangal"
published_at: "2022-08-26T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308a6e02d7b3_IMG-20220826-WA0044.jpg"
keywords: []
---

# സി.എച്ച്.സെൻ്ററിൻ്റെ പ്രവർത്തനം മാതൃകാപരം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:**  **മാനന്തവാടി: **സി.എച്ച്.സെൻ്ററിൻ്റെ പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സാധാരണക്കാർ അടക്കമുള്ളവരുടെ സഹായത്താൽ പ്രവർത്തിക്കുന്ന സി.എച്ച്.സെൻ്ററർനാടിൻ്റെ അഭിമാനമാണെന്നും.

## Article Content

 **മാനന്തവാടി: **സി.എച്ച്.സെൻ്ററിൻ്റെ പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സാധാരണക്കാർ അടക്കമുള്ളവരുടെ സഹായത്താൽ പ്രവർത്തിക്കുന്ന സി.എച്ച്.സെൻ്ററർനാടിൻ്റെ അഭിമാനമാണെന്നും.

രോഗത്താലും മറ്റും ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സി.എച്ച്.സെൻ്റർ ചെയ്യുന്ന സേവനങ്ങളിൽ പങ്കാളികളാവാൻ എല്ലാവരും തയ്യാറാവണം. വെള്ളമുണ്ട സിറ്റി കുഞ്ഞിപ്പിടിക മമ്മൂട്ടി ഹാജി നഗറിൽ സംഘടിപ്പിച്ച മാനന്തവാടി താലൂക്ക് സി.എച്ച്.സെൻറർ ബിൽഡിംങ്ങ് ഫണ്ടിലേക്കുള്ള ആദ്യഘടു സ്വീകരിച്ച് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങൾ. സൗദ്യ അറേബ്യ ഹായിൽ സെൻട്രൽ കമ്മറ്റിയാണ്  ഒന്നാം നിലയുടെ ബിൽഡിംങ്ങ് ഫണ്ട് കൈമാറിയത്.

എല്ലാവർക്കും ആശ്രയമായ കെ.എം.സി.സി.യുടെ പ്രവർത്തനങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഏറെ അനുഗ്രഹമായി മാറുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി വിദേശങ്ങളിലും നാട്ടിലും രാവും പകലും പ്രവർത്തിക്കുന്ന കെ.എം.സി.സി.പ്രവർത്തകർക്കാർക്ക് കരുത്തായി നിൽക്കാൻ നമ്മൾക്ക് കഴിയണമെന്നും തങ്ങൾ പറഞ്ഞു.സി.അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു.പി.കെ.അമീൻ സ്വാഗതം പറഞ്ഞു.കെ.സി.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ: എം.എ അമീറലി ക്ലാസ്സെടുത്തു.

കെ.മുരളീധരൻ എം.പി., കെ.കെ.അഹമ്മദ് ഹാജി,  കെ.പി.മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, എം.കെ.നൗഷാദ്, മൊയ്തു മൊകേരി, അഹമ്മദ് മാസ്റ്റർ, പി.കെ.അസ്മത്ത്, റസ്സാഖ് കൽപ്പറ്റ, കെ.സി.മായൻ ഹാജി, പി.എ.ആലി, പി.കെ.ജയലക്ഷ്മി, വട്ടക്കാരി മജീദ്, ഷൗക്കത്തലി വെള്ളമുണ്ട, അഡ്വ.വേണുഗോപാൽ, സമദ് കണ്ണിയൻ, കെ.സി.സലീം, കെ.ജെ. പൈലി, ഹാരിസ് കാട്ടിക്കുളം, സഫുവാൻ വെള്ളമുണ്ട, എൽ.ആർ.അസൈനാർ ഹാജി, റഹീസ് അലി, അഷറഫ് ഹൈടെക് സൗജത്ത് ഉസ്മാൻ ,ആമിന സത്താർ, കെ.കെ.സി.മൈമൂന, സെൽമ മോയി, ആമിന അവറാൻ,ആ ത്തിക്ക ബായി, ആസ്യ മൊയ്തു, ഖമർ ലൈല എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64307/panakkad-syed-sadiqali-shihab-thangal)