---
title: "'ടി.എ ഫോർ ടി.എച്ച്‌ ' ജുനൈദ് കൈപ്പാണിയുടെ പദ്ധതി ശ്രദ്ധേയമാവുന്നു "
english_title: "Junaid Kaipani's project 'TA for TH' is noteworthy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64309/junaid-kaipanis-project-ta-for-th-is-noteworthy"
published_at: "2022-08-26T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308a97ab6482_Picsart_22-08-26_16-31-49-423.jpg"
keywords: []
---

# 'ടി.എ ഫോർ ടി.എച്ച്‌ ' ജുനൈദ് കൈപ്പാണിയുടെ പദ്ധതി ശ്രദ്ധേയമാവുന്നു 

> **Lead Summary:** വെള്ളമുണ്ടഃ ജില്ലാ പഞ്ചായത്തിൽ നിന്നും ജനപ്രതിനിധികൾക്കായി അനുവദിക്കുന്ന സർക്കാർ യാത്രബത്ത ഇനത്തിൽ തനിക്ക് ലഭിക്കുന്ന ടി.എ. തുക വെള്ളമുണ്ട ഡിവിഷനിലെ നിർദ്ധനരായ പാവപ്പെട്ട വിദ്യാർത്ഥികളുടെ യാത്ര ചിലവിലേക്ക് സംഭാവന ചെയ്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മാതൃകയാവുകയാണ്.

## Article Content

വെള്ളമുണ്ടഃ ജില്ലാ പഞ്ചായത്തിൽ നിന്നും ജനപ്രതിനിധികൾക്കായി അനുവദിക്കുന്ന സർക്കാർ യാത്രബത്ത ഇനത്തിൽ തനിക്ക് ലഭിക്കുന്ന ടി.എ. തുക വെള്ളമുണ്ട ഡിവിഷനിലെ നിർദ്ധനരായ പാവപ്പെട്ട വിദ്യാർത്ഥികളുടെ യാത്ര ചിലവിലേക്ക് സംഭാവന ചെയ്ത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മാതൃകയാവുകയാണ്.

എല്ലാ മാസവും അത്യാവശ്യക്കാർക്കുള്ള തുക സ്കൂളിലെ പ്രധാനാധ്യാപകരുടെ കൈവശം ഏല്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അർഹരായ കുട്ടികൾക്ക് പ്രധാനാദ്ധ്യാപകന്റെ ക്യാബിനിൽ നിന്നും എസ്.ടി തുക നൽകും. ടി.എ ഫോർ ടി.എച്ച്‌ ( ട്രാവലിംഗ് അലവൻസ് ഫോർ ട്രാവലിംഗ് ഹെൽപ്പ് ) എന്ന് നാമകരണം ചെയ്ത പ്രത്യേക ക്യാഷ് ബോക്സുകൾ അതത് സ്കൂളുകളിലെ ഹെഡ്മാസ്റ്ററുടെ ക്യാബിനിൽ നേരിട്ട് ഏല്പിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്തവും മാതൃകാപരവുമായ നിരവധി പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ജനപ്രിയ ജനപ്രതിനിധിയായി മാറിയ ജുനൈദിന്റെ ഈ ആശയവും ശ്രദ്ധേയമാവുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64309/junaid-kaipanis-project-ta-for-th-is-noteworthy)