---
title: "തൃശൂരിൽ യുവാവ് റോഡിൽ വെട്ടേറ്റ നിലയിൽ "
english_title: "Cut down on the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64310/cut-down-on-the-road"
published_at: "2022-08-26T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308abecd7409_images_(1).jpeg"
keywords: []
---

# തൃശൂരിൽ യുവാവ് റോഡിൽ വെട്ടേറ്റ നിലയിൽ 

> **Lead Summary:** **തൃശ്ശൂര്‍ : **തൃശ്ശൂര്‍ കയ്പമംഗലത്ത് ബാറിലെ തര്‍ക്കത്തെ തുട‍ര്‍ന്ന് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുള്ള ക്കാണ് വെട്ടേറ്റത്.

## Article Content

**തൃശ്ശൂര്‍ : **തൃശ്ശൂര്‍ കയ്പമംഗലത്ത് ബാറിലെ തര്‍ക്കത്തെ തുട‍ര്‍ന്ന് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടില്‍ അബ്ദുള്ള ക്കാണ് വെട്ടേറ്റത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കല്‍ പള്ളി റോഡില്‍ അബ്ദുള്ളയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64310/cut-down-on-the-road)