---
title: "അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിനെതിരെ വീണ്ടും സാമൂഹികവിരുദ്ധരുടെ അക്രമം "
english_title: "Anti-social violence again against Ananthan Master Memorial"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64312/anti-social-violence-again-against-ananthan-master-memorial"
published_at: "2022-08-26T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308acfba751d_Screenshot_2022-08-26-16-48-02-83_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിനെതിരെ വീണ്ടും സാമൂഹികവിരുദ്ധരുടെ അക്രമം 

> **Lead Summary:** കണ്ണൂർ: പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന വടക്കേ പൊയിലൂരിലെ സി.കെ അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിനെതിരെ വീണ്ടും സാമൂഹികവിരുദ്ധരുടെ അക്രമം . ഓഫീസ് മന്ദിരം കരിയോയിൽ ഒഴിച്ച് വികൃതമാക്കി. ഇതിന് മുമ്പ് 4 തവണ ഈ ഓഫീസിന് നേരെ അക്രമം നടന്നിട്ടുണ്ട്.

## Article Content

കണ്ണൂർ: പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന വടക്കേ പൊയിലൂരിലെ സി.കെ അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിനെതിരെ വീണ്ടും സാമൂഹികവിരുദ്ധരുടെ അക്രമം . ഓഫീസ് മന്ദിരം കരിയോയിൽ ഒഴിച്ച് വികൃതമാക്കി. ഇതിന് മുമ്പ് 4 തവണ ഈ ഓഫീസിന് നേരെ അക്രമം നടന്നിട്ടുണ്ട്.

കഴിഞ്ഞ തവണ ഓഫീസിനകത്ത് കയറിയ അക്രമികൾ ജനൽ ചില്ലുകളും വാതിലുകളും തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ഓഫീസിന്റെ ബോർഡ് എടുത്തു കൊണ്ടുപോകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64312/anti-social-violence-again-against-ananthan-master-memorial)