---
title: "കോൺഗ്രസ്‌ ഭാരത് ജോഡോ യാത്ര : പേരാവൂർ മണ്ഡലം സ്വീകരണത്തിന് സംഘാടക സമിതി രൂപീകരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64335/peravoor"
published_at: "2022-08-26T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308d13e3cde1_PicsArt_08-26-07.25.43.jpg"
keywords: []
---

# കോൺഗ്രസ്‌ ഭാരത് ജോഡോ യാത്ര : പേരാവൂർ മണ്ഡലം സ്വീകരണത്തിന് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾ തുറന്ന് കാട്ടുന്നതിനും മതേതരത്വ ഭാരതം തിരിച്ച് പിടിക്കുന്നതിനും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കഴിയുമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ യാത്രയിൽ അണിനിരക്കണമെന്നും ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

## Article Content

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾ തുറന്ന് കാട്ടുന്നതിനും മതേതരത്വ ഭാരതം തിരിച്ച് പിടിക്കുന്നതിനും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കഴിയുമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ യാത്രയിൽ അണിനിരക്കണമെന്നും ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

കോൺഗ്രസ്‌ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലത്തിലെ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ: സണ്ണി ജോസഫ് എം.എൽ .എ മുഖ്യപ്രഭാഷണം നടത്തി. ഡി സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കെ പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി. ഭാരവാഹികളായ വി.ടി.തോമസ്, കെ.വേലായുധൻ , ലിസി ജോസഫ് , സാജു തോമസ് , ഡെയ്സി മാണി,ബ്ലോക്ക് പ്രസിഡണ്ട്മാരായ തോമസ് വർഗ്ഗീസ്, സുരേഷ് ചാലാറത്ത്, ജെയ്സൺ തോമസ്, ജൂബിലി ചാക്കോ , റോയി നമ്പുടാകം, ചാക്കോ തൈക്കുന്നേൽ, .കെ.ഗിരീഷ് കുമാർ , ജെയ്ൻസ് മാത്യു കെ.വി.രാമചന്ദ്രൻ , റയീസ് കണിയാറക്കൽ, കെ.ബാലകൃഷ്ണൻ , മനോജ് എം. കണ്ടത്തിൽ, ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, സി.കെ..ശശിധരൻ എന്നിവർ പ്രസംഗിച്ചു. ഭാരത്ജോഡോ യാത്രയുടെ പേരാവൂർ നിയോജക മണ്ഡലം തല സംഘാടക സമിതി രൂപികരിച്ചു.

സണ്ണി ജോസഫ് എം എൽ എ (രക്ഷാധികാരി) ബൈജു വർഗ്ഗീസ് (ചെയർമാൻ) തോമസ് വർഗ്ഗീസ്, സുരേഷ് ചാലാറത്ത് ( കൺവീനർമാർ ) പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ : ജെയ്സൺ കാരക്കാട്ട്, കൺവീനർ : വർഗ്ഗീസ് ജോസഫ് നടപ്പുറം, ട്രാൻസ്പോർട്ട് കമ്മറ്റി : ചെയർമാൻ ലിസി ജോസഫ്, കൺവീനർ. പവിത്രൻ കെ.വി , അഡ്വ: ഷീജ സെബാസ്റ്റ്യൻ, വളണ്ടിയർകമ്മറ്റി : ചെയർമാൻ : സുദീപ് ജെയിംസ്, കൺവീനർ : അരവിന്ദൻ അക്കാനശ്ശേരി, കെ.പ്രകാശൻ എന്നുവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64335/peravoor)