---
title: "ബസുമായി കൂട്ടിയിടിച്ച് ബൈക്ക് തകർന്നു: കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64385/accident"
published_at: "2022-08-27T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63095fc04b864_Screenshot_20220827-053412.png"
keywords: []
---

# ബസുമായി കൂട്ടിയിടിച്ച് ബൈക്ക് തകർന്നു: കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: **മഞ്ചേരി പന്തല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍ , കിഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ എന്നിവരാണ് മരിച്ചത്.

## Article Content

**മലപ്പുറം: **മഞ്ചേരി പന്തല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍ , കിഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ എന്നിവരാണ് മരിച്ചത്.

പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശം പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64385/accident)