---
title: "അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ "
english_title: "Young man abducted by unknown persons found dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64386/young-man-abducted-by-unknown-persons-found-dead"
published_at: "2022-08-27T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309633aad46d_Screenshot_20220827-054619.png"
keywords: []
---

# അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ 

> **Lead Summary:** **കോതമംഗലം: **അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് മാതാവ്.

## Article Content

**കോതമംഗലം: **അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് മാതാവ്.

നെല്ലിമറ്റത്ത് പുലിയന്‍പാറ കുരിശുപള്ളിക്ക് സമീപം അറബക്കല്‍ ജോസഫിന്റെ മകന്‍ ബൈജുവിനെയാണ് (48) വീടിന് സമീപം ആള്‍ താമസമില്ലാത്ത പഴയവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുഖം വികൃതമാക്കിയ നിലയിലും കാലുകള്‍ കസേരയില്‍ കുത്തിനില്‍ക്കുന്നതുമാണ് ദുരൂഹതയ്ക്ക് കാരണം. ഏതാനും ദിവസംമുമ്ബ് മകനെ അര്‍ദ്ധരാത്രിയില്‍ മുഖംമൂടിധാരികള്‍ തട്ടിക്കൊണ്ടുപോയതായി കഴിഞ്ഞ ദിവസം മാതാവ് ഫിലോമിന പൊലീസിന് മൊഴി നല്‍കിയിരുന്നു.

മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64386/young-man-abducted-by-unknown-persons-found-dead)