---
title: "പേരാവൂർ -ഇരിട്ടി റോഡിൽ ബംഗള കുന്നിൽ പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നു"
english_title: "On Peravoor-Iritty road, drinking water is wasted due to a broken pipe at Bangla hill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64431/on-peravoor-iritty-road-drinking-water-is-wasted-due-to-a-broken-pipe-at-bangla-hill"
published_at: "2022-08-27T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309b5c0d70b1_Picsart_22-08-27_11-31-48-031.jpg"
keywords: []
---

# പേരാവൂർ -ഇരിട്ടി റോഡിൽ ബംഗള കുന്നിൽ പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നു

> **Lead Summary:** പേരാവൂർ -ഇരിട്ടി റോഡിൽ , ബംഗള കുന്നിൽ എൻട്രി റസ്റ്റോറന്റിന് മുൻ വശം പൈപ്പ് പൊട്ടി ദിവസങ്ങളോളമായി കുടിവെള്ളം പാഴായി പോകുന്ന ഒരു കാഴ്ചയാണിത്. പൈപ്പ് പൊട്ടിയ ദിവസം തന്നെ പരിസരവാസികൾ ഉത്തവാദിത്വപ്പെട്ടവരെ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തിരുന്നു.

## Article Content

പേരാവൂർ -ഇരിട്ടി റോഡിൽ , ബംഗള കുന്നിൽ എൻട്രി റസ്റ്റോറന്റിന് മുൻ വശം പൈപ്പ് പൊട്ടി ദിവസങ്ങളോളമായി കുടിവെള്ളം പാഴായി പോകുന്ന ഒരു കാഴ്ചയാണിത്. പൈപ്പ് പൊട്ടിയ ദിവസം തന്നെ പരിസരവാസികൾ ഉത്തവാദിത്വപ്പെട്ടവരെ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തിരുന്നു.

ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ടൗൺ വാർഡ് മെമ്പർ പൂക്കോത്ത് റജീനസിറാജ് കൂത്തുപറമ്പ് വാട്ടർ അതോറിറ്റി ഓഫീസുമായി നിരവധി തവണ ഈ വിഷയം ഉന്നയിച്ച് ഇടപെടൽ നടത്തിയിട്ടും വാട്ടർ അതോറിറ്റി വലിയ അനാസ്ഥയാണ് കാണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64431/on-peravoor-iritty-road-drinking-water-is-wasted-due-to-a-broken-pipe-at-bangla-hill)