---
title: "എടിഎമ്മുകളിൽനിന്ന് പണം തട്ടിയ പ്രതി മോഷണത്തിന് ഉപയോഗിച്ചത് പുതിയ രീതി"
english_title: "The suspect used a new method to steal money from ATM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64446/the-suspect-used-a-new-method-to-steal-money-from-atm"
published_at: "2022-08-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309c47c61c84_atm-16411985934x3.jpg"
keywords: []
---

# എടിഎമ്മുകളിൽനിന്ന് പണം തട്ടിയ പ്രതി മോഷണത്തിന് ഉപയോഗിച്ചത് പുതിയ രീതി

> **Lead Summary:** കളമശ്ശേരി : എടിഎമ്മിൽനിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ചാണ് യു.പി സ്വദേശിയായ മുബാറക് അലി അൻസാരി പണം തട്ടിയത് . സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് മുബാറക്ക് അലി അറസ്റ്റിലായത് . 11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ പറഞ്ഞു .

## Article Content

കളമശ്ശേരി : എടിഎമ്മിൽനിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ചാണ് യു.പി സ്വദേശിയായ മുബാറക് അലി അൻസാരി പണം തട്ടിയത് . സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് മുബാറക്ക് അലി അറസ്റ്റിലായത് . 11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരൻ പറഞ്ഞു .

തട്ടിയെടുത്ത തുക എത്രയെന്നു കണ്ടെത്താൻ ബാങ്കുകളുമായി സഹകരിച്ചു പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു . മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ മുബാറക്ക് മോഷണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട് . എടിഎമ്മിനുള്ളിൽ കയറി , പണം വരുന്ന ഭാഗത്ത് സ്കെയിൽ വലുപ്പത്തിൽ ഫൈബർകൊണ്ടുള്ള വസ്തു ഘടിപ്പിച്ച ശേഷം പുറത്തിറങ്ങി എടിഎമ്മിലേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും .

പണമെടുക്കാൻ കഴിയാതെ ഇടപാടുകാർ മടങ്ങുമ്പോൾ , ഈ തക്കം നോക്കി അകത്ത് കടന്ന് ഘടിപ്പിച്ച വ്യവസ്ഥ ഇളക്കി മാറ്റി പണം കൈക്കലാക്കി മുങ്ങുന്നതാണ് മുബാറക്കിന്റെ രീതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64446/the-suspect-used-a-new-method-to-steal-money-from-atm)