---
title: "വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി"
english_title: "Cricket tourism project started at Wayanad Krishnagiri Stadium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64458/cricket-tourism-project-started-at-wayanad-krishnagiri-stadium"
published_at: "2022-08-27T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309c97854a7f_Picsart_22-08-27_13-05-40-314.jpg"
keywords: []
---

# വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി

> **Lead Summary:** വയനാട്: കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സിംബാബ് വെ അണ്ടർ 23- കേരള ഇലവൻ T-20 മത്സരങ്ങൾ ആരംഭിച്ചു. ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് സാധ്യതകളുള്ള നാടാണ് വയനാടെന്ന് മുൻ രഞ്ജി ക്യാപ്റ്റൻ ജെ.കെ മഹേന്ദ്ര പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ ക്രിക്കറ്റുമായി സംയോജിപ്പിച്ചു കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലും കല്‍പ്പറ്റ പിണങ്ങോട് മോരിക്കാപ്പ് റിസോര്‍ട്ടും നടപ്പിലാക്കുന്ന പദ്ധതിയാണ് വയനാട് ക്രിക്കറ്റ് ടൂറിസം.

## Article Content

വയനാട്: കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സിംബാബ് വെ അണ്ടർ 23- കേരള ഇലവൻ T-20 മത്സരങ്ങൾ ആരംഭിച്ചു. ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് സാധ്യതകളുള്ള നാടാണ് വയനാടെന്ന് മുൻ രഞ്ജി ക്യാപ്റ്റൻ ജെ.കെ മഹേന്ദ്ര പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളെ ക്രിക്കറ്റുമായി സംയോജിപ്പിച്ചു കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലും കല്‍പ്പറ്റ പിണങ്ങോട് മോരിക്കാപ്പ് റിസോര്‍ട്ടും നടപ്പിലാക്കുന്ന പദ്ധതിയാണ് വയനാട് ക്രിക്കറ്റ് ടൂറിസം.

ഇതിന്റെ ഭാഗമായി  മുന്‍ സിംബാബ്‌വെ ടെസ്റ്റ് താരം എല്‍ട്ടണ്‍ ചിഗുംബുര പരിശീലിപ്പിക്കുന്ന സിംബാബ്‌വെ ടീമും കേരള ഇലവനും തമ്മില്‍ മൂന്ന് ടി20 മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾ വെള്ളിയാഴ്ച കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തുടങ്ങി. സിംബാബ്‌വെ ടീമിന് ആതിഥേയത്വം വഹിക്കുന്നത് മോരിക്കാപ്പ് റിസോര്‍ട്ടാണ്. കേരളത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണ്. ഇംഗ്ലണ്ടിനെപ്പോലെ ക്രിക്കറ്റ് സാധ്യതകളുള്ള നാടാണ് വയനാടെന്ന് പദ്ധതി വിശദീകരിക്കാൻ കൽപ്പറ്റ പിണങ്ങോട് മൊരിക്കാപ്പ് റിസോട്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുൻ രഞ്ജി ക്യാപ്റ്റൻ ജെ.കെ മഹേന്ദ്ര പറഞ്ഞു.

അന്താരാഷ്ട്ര മത്സരങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെയും വിദേശത്തെയും മികച്ച ടീമുകളെ  കൊണ്ട് വരുന്നതിനും ക്രിക്കറ്റ് ആസ്വദിക്കാന്‍ കാണികള്‍ക്കു കഴിയുന്ന പശ്ചാത്തല സൗകര്യവും ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വരുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന   കേരള ക്രിക്കറ്റ് ടീമിനൊപ്പം കളിക്കാനെത്തിയ സിംബാബ്‌വെ ടീം കളിക്കാനെത്തിയതിൽ സന്തോഷമുണ്ടെന്ന് കെസിഎ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്  പറഞ്ഞു. വയനാട്ടില്‍ ക്രിക്കറ്റ് ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് സിംബാബ്‌വെ ടീമിന്  ആതിഥേയത്വം വഹിക്കുന്ന മോരിക്കാപ്പ് റിസോര്‍ട്ട് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം പറഞ്ഞു.

ഇത്തരത്തില്‍ ക്രിക്കറ്റും വിനോദസഞ്ചാരവും സംയോജിപ്പിച്ചു കൊണ്ടുള്ള  ഒരു ശ്രമം ആദ്യത്തേതാണെന്നു അദ്ദേഹം പറഞ്ഞു. ലോക നിലവാരമുള്ളതും ഉയരത്തിലുള്ളതും മനോഹരമായ പ്രകൃതിയാല്‍   ചുറ്റപ്പെട്ടതുമായ കൃഷ്!ണഗിരിയില്‍ കളിയ്ക്കാന്‍ സാധിക്കുന്നതില്‍ കളിക്കാര്‍ക്ക് ഏറെ  സന്തോഷമുണ്ടെന്ന് ചിഗുംബുര പറഞ്ഞു. സിംബാംബ് വെ കോച്ച് എല്‍ട്ടണ്‍ ചിഗുംബുര, മൊരിക്കാപ് ചെയര്‍മാന്‍ നിഷിന്‍ തസ്ലീം, കെസിഎ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, മുന്‍ രഞ്ജി ക്യാപ്റ്റന്‍ ജെ.കെ മഹേന്ദ്ര, ഡിടിപിസി സെക്രട്ടറി ജി.കെ അജേഷ്, മൊരിക്കാപ്പ് എം.ഡി രിസ് വാന്‍ ഷിയാസ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ മാനെജിങ് കമ്മിറ്റി അംഗം അനൂപ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64458/cricket-tourism-project-started-at-wayanad-krishnagiri-stadium)