---
title: "തളിപ്പറമ്പ് ചവനപ്പുഴയിൽ നിന്നും 125 ലിറ്റർ വാഷ് പിടികൂടി"
english_title: "Excise officials seized 125 liters of wash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64494/excise-officials-seized-125-liters-of-wash"
published_at: "2022-08-27T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309e2fcc0463_Picsart_22-08-27_14-42-14-157.jpg"
keywords: []
---

# തളിപ്പറമ്പ് ചവനപ്പുഴയിൽ നിന്നും 125 ലിറ്റർ വാഷ് പിടികൂടി

> **Lead Summary:** തളിപ്പറമ്പ: ചവനപ്പുഴ മീത്തൽ തോട്ടിൻകരയിൽവെച്ച് എക്സൈസ് ഉദ്യോഗസ്ഥർ 125 ലിറ്റർ വാഷ് പിടികൂടി. നാല് ബാരലുകളിലായി കുറ്റിക്കാട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വാഷ് സൂക്ഷിച്ചതിന് സി. മനോജിന്റെ പേരിൽ കേസെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം തളിപ്പറമ്പ്, പന്നിയൂർ, പൂമംഗലം ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.

## Article Content

തളിപ്പറമ്പ: ചവനപ്പുഴ മീത്തൽ തോട്ടിൻകരയിൽവെച്ച് എക്സൈസ് ഉദ്യോഗസ്ഥർ 125 ലിറ്റർ വാഷ് പിടികൂടി. നാല് ബാരലുകളിലായി കുറ്റിക്കാട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വാഷ് സൂക്ഷിച്ചതിന് സി. മനോജിന്റെ പേരിൽ കേസെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം തളിപ്പറമ്പ്, പന്നിയൂർ, പൂമംഗലം ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.

പ്രിവന്റീവ് ഓഫീസർ എം.വി. അഷ്റഫും പാർട്ടിയും ചേർന്നായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. വിനേഷ്, കെ. വിനീഷ്, ഡ്രൈവർ പി.വി. അജിത്ത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64494/excise-officials-seized-125-liters-of-wash)