---
title: "മണത്തണയിൽ നേത്ര രോഗ നിർണയ ക്യാമ്പ് നാളെ, സംഘടിപ്പിക്കുന്നത് കെവിവിഇഎസ്"
english_title: "Eye disease diagnosis camp at Manathana tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64503/eye-disease-diagnosis-camp-at-manathana-tomorrow"
published_at: "2022-08-27T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309ed6247c4c_Flamingo-Pharma-12.jpg"
keywords: []
---

# മണത്തണയിൽ നേത്ര രോഗ നിർണയ ക്യാമ്പ് നാളെ, സംഘടിപ്പിക്കുന്നത് കെവിവിഇഎസ്

> **Lead Summary:** മണത്തണ : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിന്റേയും കണ്ണൂർ നൂർ മലബാർ ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും 28 ന് ഞായറാഴ്ച മണത്തണ വ്യാപാര ഭവനിൽ വച്ചു നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്.

## Article Content

മണത്തണ : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിന്റേയും കണ്ണൂർ നൂർ മലബാർ ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും 28 ന് ഞായറാഴ്ച മണത്തണ വ്യാപാര ഭവനിൽ വച്ചു നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്.

കാഴ്ച പരിശോധന, തിമിര നിർണ്ണയം, ഗ്ലൂകോമാനിർണ്ണയം, ഡയബറ്റിക് റെറ്റിനോപതി നിർണ്ണയം, ഐ പ്രഷർ നിർണ്ണയം, സൗജന്യ മരുന്ന് വിതരണം എന്നിവയുണ്ടാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കു മാത്രമാണ് പരിശോധന. രോഗ നിർണയത്തിനു ശേഷം ആവശ്യമെങ്കിൽ ഓയിൽമെന്റ് ഐ ഡ്രോപ്പ്സ് പോലുള്ള അത്യാവശ്യമരുന്നുകൾ സൗജന്യമായി ക്യാമ്പിൽ നിന്നു ലഭിക്കും.

ക്യാമ്പിൽ വരുന്നവർക്ക് പ്രിവിലേജ് കാർഡുകൾ നൽകും. ശസ്ത്രക്രിയകൾക്കും കണ്ണടകൾക്കുo 50 % ഇളവ് ലഭിക്കും. തുടർചികിത്സക്കായി പോകുന്നവർ റജിസ്ട്രേഷൻ ഫീ നൽകേണ്ടതില്ല. സഹായിക്കോ കുടുംബാoഗത്തിനോ രജിസ്ടേഷൻ ഫീ ഇല്ല. കണ്ണിൽ മരുന്നൊഴിച്ചുള്ള ചെക്കപ്പ് (പ്രൊസിജിയർ) ഫ്രീ ആയിരിക്കും. ആരോഗ്യ ഇൻഷൂറൻസ് കാർഡോ മെഡിസെപ്പ് കാർഡോ എല്ലാത്തരം ഇൻഷൂറൻസ് കാർഡുള്ളവർക്കും സൗജന്യ ചികിത്സ ലഭിക്കും.

ഡോക്ടർ ചെക്ക് ചെയ്ത് കൗൺസിലിംഗ് കഴിഞ്ഞ് ലെൻസ് കൊടുക്കുമ്പോൾ പ്രിവിലേജ് കാർഡുള്ളവർക്ക് 50% കിഴിവ് ഉണ്ടായിരിക്കും. ഇൻഷൂറൻസ് ഇല്ലാത്തവർക്കും കുറഞ്ഞ ചിലവിൽ സർജറി. കണ്ണിന്റെ ഞരമ്പ് അടക്കമുള്ള കംപ്ലീറ്റ് ടെസ്റ്റ് 1500 / രൂപ ഫീസുള്ളതിന് 1000വും ഐ സ്കാനിംഗിന് 500 രൂപ ഫീസുള്ളതിന് 350 രൂപയും മാത്രമേ ഈടാക്കുകയുള്ളു. പ്രിവിലേജ് കാർഡുള്ളവരുടെ കുട്ടികളിൽ +2 സയൻസ് കഴിഞ്ഞ് BSc oplometry എടുത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡിപ്ലോമാ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്

50 രൂപ റെജിസ്ട്രേഷൻ ഫീസ് കൊടുത്ത് KVVES ഓഫീസിലോ ജനറൽ സെക്രട്ടറി പ്രവീൺ കെ സി എന്നിവരുടെ കടയിലാ പേര് രജിസ്ടർ ചെയ്യുക. രജിട്രേഷൻ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ KVVES OFFICE NO:04902446549 office staff no. 8848041703 G. Secretery No:9048701201 8921494975 മടപ്പുരച്ചാൽ :തോമസ് കുന്നത്ത് കെ.സി. ട്രേഡേർഡ് ജോസഫ് ഓരത്തേൽ 0.J സ്റ്റോർസ് അണുങ്ങോട് : ബിജു അറയ്ക്കൽ മരിയ ടീ ഷോപ്പ് ഓടംതോട് വൈഗ സ്റ്റോർസ് അയോത്തുംചാൽ :മധുസൂദനൻ ശ്രീലഷ്മി സ്റ്റോർസ് വളയങ്ങട് :ഉമ്മർ തൈക്കാടൻ തൈക്കാടൻ സ്റ്റോർസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64503/eye-disease-diagnosis-camp-at-manathana-tomorrow)