---
title: "പേരാവൂരിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ  ജില്ലാ പഞ്ചായത്ത് അനുമോദിച്ചു "
english_title: "The District Panchayat felicitated the children who achieved high marks in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64521/the-district-panchayat-felicitated-the-children-who-achieved-high-marks-in-peravoor"
published_at: "2022-08-27T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309f775284f6_Picsart_22-08-27_16-22-07-093.jpg"
keywords: []
---

# പേരാവൂരിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ  ജില്ലാ പഞ്ചായത്ത് അനുമോദിച്ചു 

> **Lead Summary:** പേരാവൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷനിലെ പ്ലസ് ടു എസ്എസ്എൽസി ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷനിലെ പ്ലസ് ടു എസ്എസ്എൽസി ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത സ്വാഗതം പറഞ്ഞു. തുടർന്ന് എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ടി കുഞ്ഞഹമ്മദ്, റെജീന സിറാജ്‌, നിഷ ബാലകൃഷ്ണൻ, ഡോക്ടർ റോസാ എം സി, സന്തോഷ് കോക്കാട്ട്, പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് ജൂനിയർ സെക്രട്ടറി സാദിഖ് നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64521/the-district-panchayat-felicitated-the-children-who-achieved-high-marks-in-peravoor)