---
title: "തോൽപ്പെട്ടിയിൽ എം.ഡി.എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ"
english_title: "Excise arrests young man with MDMA in leather box"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64527/excise-arrests-young-man-with-mdma-in-leather-box"
published_at: "2022-08-27T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309fb3277b06_Picsart_22-08-27_16-35-58-439.jpg"
keywords: []
---

# തോൽപ്പെട്ടിയിൽ എം.ഡി.എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:**  മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എ. പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരപ്രകാരം ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് ബാംഗ്ലൂർ സ്ലീപ്പർ ബസിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി .

## Article Content

 മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ എം.ഡി.എം.എ. പിടികൂടി യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരപ്രകാരം ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് ബാംഗ്ലൂർ സ്ലീപ്പർ ബസിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി .

തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് വന്ന എൻ.എൽ. 01 ബി. 2265 രജിസ്ട്രേഷൻ നമ്പറോട് കൂടിയ ബസ്സിലെ യാത്രക്കാരനായ നിലമ്പുർ സ്വദേശി ,കരുവാരകുണ്ട് ജിൻസൺ ജോർജ് എന്നയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 46.420 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു പ്രതിയെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി. എസ്- നിയമ പ്രകാരം .

പ്രകാരം ഒരു കേസെടുത്തു. . ടി പരിശോധനയിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ ; വയനാട് ഇഐ.ആൻ്റ് ഐ.ബി. പ്രിവന്റീവ് ഓഫീസർ വി.രാജേഷ് ; മാനന്തവാടി സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജിനോഷ്. പി. ആർ ; തോൽപ്പെട്ടി ചെക്ക് പോസ്റ്റിലെ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം ; മാനന്തവാടി സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ്, അർജുൻ ; വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രവിജ ; തോൽപ്പെട്ടി ചെക്ക് പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻകുമാർ. പി.വി, വിപിൻ. പി എന്നിവർ പങ്കെടുത്തു. 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64527/excise-arrests-young-man-with-mdma-in-leather-box)