---
title: "കേളകത്ത് പാഴ് വസ്തു ശേഖരണം ഡിജിറ്റലായി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64552/kelakam"
published_at: "2022-08-27T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a172f11356_PicsArt_08-27-06.36.56.jpg"
keywords: []
---

# കേളകത്ത് പാഴ് വസ്തു ശേഖരണം ഡിജിറ്റലായി 

> **Lead Summary:**  **കേളകം: **കേളകം പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു ആർ കോഡ് പതിപ്പിക്കും. ഇതോടെ പ്രതിമാസ പാഴ് വസ്തു ശേഖരണ വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകും. ക്യു ആർ പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സർവ്വേയും ആപ്ലിക്കേഷൻ വഴി ശേഖരിക്കും. ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പിന്റെ പ്രവർത്തനം പഞ്ചായത്ത് ഓഫീസിൽ ക്യു ആർ കോഡ് പതിപ്പിച്ചു പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം: **കേളകം പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്ക്കരണ സംവിധാനം ഡിജിറ്റലായി. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്ഥാപനത്തിലും ക്യു ആർ കോഡ് പതിപ്പിക്കും. ഇതോടെ പ്രതിമാസ പാഴ് വസ്തു ശേഖരണ വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകും. ക്യു ആർ പതിപ്പിക്കുന്നതോടൊപ്പം ശുചിത്വ സർവ്വേയും ആപ്ലിക്കേഷൻ വഴി ശേഖരിക്കും. ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പിന്റെ പ്രവർത്തനം പഞ്ചായത്ത് ഓഫീസിൽ ക്യു ആർ കോഡ് പതിപ്പിച്ചു പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.

സജീവൻ പാലുമ്മി അധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ കേ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. ഭരണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64552/kelakam)