---
title: "സംസ്ഥാനത്ത് ഇന്നും മഴ കനക്കും: 6 ജില്ലയിൽ ജാഗ്രതനിർദ്ദേശം"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64622/heavy-rain"
published_at: "2022-08-28T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630acf6f03f9e_Screenshot_20220828-074154.png"
keywords: []
---

# സംസ്ഥാനത്ത് ഇന്നും മഴ കനക്കും: 6 ജില്ലയിൽ ജാഗ്രതനിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കുമെന്ന സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവയ്ക്കുന്നത്. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും മഴ കനത്തേക്കുമെന്ന സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവയ്ക്കുന്നത്. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64622/heavy-rain)