---
title: "എറണാകുളത്ത് വീണ്ടും കൊലപാതകം:ഹോട്ടലിലുണ്ടായ തർക്കത്തിൽ യുവാവിനെ തലക്കടിച്ചു കൊന്നു,പ്രതി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64624/arrested"
published_at: "2022-08-28T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ad143e60e1_Screenshot_20220828-074931.png"
keywords: []
---

# എറണാകുളത്ത് വീണ്ടും കൊലപാതകം:ഹോട്ടലിലുണ്ടായ തർക്കത്തിൽ യുവാവിനെ തലക്കടിച്ചു കൊന്നു,പ്രതി അറസ്റ്റിൽ

> **Lead Summary:** **കൊച്ചി : **എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു.

## Article Content

**കൊച്ചി : **എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിലാണ് യുവാവിന് അടിയേറ്റത്. കൊലപാതകിപാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64624/arrested)