---
title: "മണത്തണയിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64685/manathana"
published_at: "2022-08-28T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b42827c607_PicsArt_08-28-03.54.05.jpg"
keywords: []
---

# മണത്തണയിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടന്നു

> **Lead Summary:**  **മണത്തണ : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിന്റേയും കണ്ണൂർ നൂർ മലബാർ ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയിതു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരുന്നു പരിശോധനാ സമയം.

## Article Content

 **മണത്തണ : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിന്റേയും കണ്ണൂർ നൂർ മലബാർ ഐ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയിതു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരുന്നു പരിശോധനാ സമയം.

കാഴ്ച പരിശോധന, തിമിര നിർണ്ണയം, ഗ്ലൂകോമാനിർണ്ണയം, ഡയബറ്റിക് റെറ്റിനോപതി നിർണ്ണയം, ഐ പ്രഷർ നിർണ്ണയം, സൗജന്യ മരുന്ന് വിതരണം എന്നിവയാണ് നടന്നത്. മണത്തണ യൂനിറ്റ് പ്രസിഡന്റ് സി.എം ജെ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പ്രവീൺ കെ.സി സ്വാഗതം പറഞ്ഞു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64685/manathana)