---
title: "കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു "
english_title: "Kpcc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6469/kpcc"
published_at: "2021-10-21T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61719df9e9fe1_images (2).jpeg"
keywords: []
---

# കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു 

> **Lead Summary:** കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്ക് കോണ്‍​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധി അം​ഗീകാരം നല്‍കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണു​ഗോപാല്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്ക് കോണ്‍​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധി അം​ഗീകാരം നല്‍കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണു​ഗോപാല്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വി ടി ബല്‍റാം, എന്‍ ശക്തന്‍ എന്നിവരുള്‍പ്പടെ നാല് വൈസ് പ്രസിഡന്‍റുമാരുണ്ട്. വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് മറ്റ് രണ്ട് വൈസ് പ്രസിഡന്‍റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. 28 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 23 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതാണ് അം​ഗീകരിക്കപ്പെട്ടിരിക്കുന്ന ഭാരവാഹിപ്പട്ടിക.

56 അം​ഗ പട്ടികയിലെ നാലം​ഗ വൈസ്പ്രസിഡന്റുമാരില്‍ വനിതാ പ്രാതിനിദ്ധ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്. പത്മജ വേണുഗോപാല്‍, ഡോ. സോന എന്നീ രണ്ട് വനിതകളെ കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡി സുഗതനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ 23 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ വനിതകളാണ്. ദീപ്തി മേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, കെ എ തുളസി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരില്‍ ഇടംപിടിച്ചത്. മതിയായ കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

സമര്‍ത്ഥരായ നേതാക്കള്‍ ആണ് എല്ലാവരും. സെക്രട്ടിമരുടെ പട്ടിക വരുമ്ബോള്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകും. പാര്‍ട്ടി നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ല. സാമുദായിക സംവരണം പൂര്‍ണമായും പാലിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6469/kpcc)