കുരുമുളക് വള്ളികൾക്ക് വ്യാപക നാശം

കുരുമുളക് വള്ളികൾക്ക് വ്യാപക നാശം
Oct 21, 2021 11:10 PM | By Shyam

തുടർച്ചയായി പെയ്യുന്ന കനത്ത മഴ - ഇരിട്ടി മേഖലയിൽ കുരുമുളക് വള്ളികൾക്ക് വ്യാപക നാശം

ഇരിട്ടി : ഇരിട്ടിയുടെ മലയോര മേഖലകളിൽ മാസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് കർഷകർക്ക് ഇരട്ടി പ്രഹരം ഏൽപ്പിച്ചു കൊണ്ട് കുരുമുളക് വള്ളികൾ വ്യാപകമായി നശിച്ചു.

വർഷങ്ങൾ പഴക്കമുള്ള കുരുമുളക് തോട്ടങ്ങളാണ് ദ്രുതവാട്ടവും വേര് ചീയലും മൂലം നശിച്ചത്. വള്ളികൾ തിരിയിട്ട് വിളവ് നല്കാൻ ഒരുങ്ങുന്ന സമയത്താണ് ഇവ മുഴുവൻ ഉണങ്ങി നശിച്ചിരിക്കുന്നത്. 

അയ്യങ്കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി , ആനപ്പന്തി, ചരൾ മേഖലയിലാണ് നിരവധി കർഷകരുടെ നൂറുകണക്കിന് കുരുമുളക് വള്ളികൾ പാടേ നശിച്ചത്. മുടയരഞ്ഞിയിലെ മൂഴിക്കുഴിയിൽ എം.ഡി. ജോസ്, അണിയറ ബിജുമോൻ, ഒരപ്പാൻകുഴി ആന്റണി , ജോർജ്ജ്, കുമ്പളന്താനത്തിൽ സണ്ണി , ചരലിലെ കുറ്റിക്കാട്ടിൽ ജോയി, കാരക്കാട്ട് ജോസ് തുടങ്ങിയ നിരവധി കർഷകരുടെ നൂറുകണക്കിന് കുരുമുളക് കൊടികളും നശിച്ചു. 

സൂര്യവെളിച്ചം ലഭിക്കാതെ മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷവും തുടർച്ചയായി പെയ്യുന്ന മഴയുമാണ് രോഗകാരണമായി പറയെപ്പെടുന്നത്. നീർവാർച്ചയുള്ള മണ്ണിൽ കൃഷി ചെയ്തവകൂടി ഉണങ്ങി നശിച്ചു. പല കൃഷിയിടങ്ങളിലും വെള്ളീച്ചയുടെ ശല്യവും രൂക്ഷമാണ്. തുടർച്ചയായി പെയ്യുന്ന മഴമൂലം രോഗ നിയന്ത്രണത്തിനായി ബോർഡോ മിശ്രിതം പോലുള്ള തളിക്കാൻ കഴിയാത്തതും വിനയായി. കഴിഞ്ഞ വർഷങ്ങളിൽ ഒരു ക്വിന്റലിലധികം വിളവ് നൽകിയിരുന്ന തോട്ടങ്ങളാണ് ഏറെയും. ഇക്കുറി നിലക്കാത്ത മഴമൂലം റബ്ബർ കർഷകരും പ്രതിസന്ധിയിലാണ്. മഴകാരണം പാലെടുക്കാൻ കഴിയാത്തതാണ് ഇവർക്കും വിനയായത്. കാലവർഷം നിലക്കുകയും റബ്ബർ പാൽ ഏറെ ലഭിക്കുകയും ചെയ്യേണ്ട ഓഗസ്റ്റ് , സെപ്തംബർ മാസങ്ങളിലെ വിളവെടുപ്പാണ് തുടർച്ചയായ മഴമൂലം തടസ്സപ്പെട്ടത്. ഇതിനിടയിലാണ് കുരുമുളക് വള്ളികളും വ്യാപകമായി നശിക്കുന്നത് മേഖലയിലെ കർഷകരുടെ നടുവൊടിക്കുന്നത് .

Extensive damage to pepper vines

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories