ഇരിട്ടി - മട്ടന്നൂർ കുടിവെള്ള പദ്ധതി: ജലസംഭരണി നിർമാണം പുരോഗമിക്കുന്നു

ഇരിട്ടി - മട്ടന്നൂർ കുടിവെള്ള പദ്ധതി: ജലസംഭരണി നിർമാണം പുരോഗമിക്കുന്നു
Oct 21, 2021 11:14 PM | By Shyam

ഇരിട്ടി - മട്ടന്നൂർ കുടിവെള്ള പദ്ധതി: ജലസംഭരണി നിർമാണം പുരോഗമിക്കുന്നുഇരിട്ടി: ഇരിട്ടി- മട്ടന്നൂർ നഗരസഭകളിൽ കുടിവെളളമെത്തിക്കുന്ന പദ്ധതിക്കായി ഇരിട്ടിയിൽ പണിയുന്ന വെള്ള സംഭരണിയുടെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നു. ഇരിട്ടി നഗരസഭയിലെ പ്രദേശങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നതിനായി ഇരിട്ടി ഹൈസ്‌കൂൾ കുന്നിൽ പണിയുന്ന സംഭരണിയുടെ നിർമ്മാണ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. 

ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിന്‌ മുൻവശം ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജലസേചന വകുപ്പിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് കൂറ്റൻ ജല സംഭരണി നിർമിക്കുന്നത്. 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന സംഭരണിയുടെ പ്രവർത്തി കഴിഞ്ഞ മെയ് ആദ്യവാരത്തിലാണ് ആരംഭിച്ചത്. 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സംഭരണിയുടെ നിർമാണം 2022 മേയിൽ പൂർത്തിയാക്കേണ്ടതുണ്ട്.  

ഇരിട്ടി, മട്ടന്നൂർ നഗരസഭാപരിധിയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് മുഴുവൻ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തി 2018 സെപ്തംബറിൽ ആണ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ കുടിവെള്ള സംഭരണിയുടെ സ്ഥലമെടുപ്പുമായി വന്ന കാലതാമസവും കൊവിഡ് വ്യാപനവും പ്രതിസന്ധിയായി.   

പഴശ്ശി ഡാമിനോട് ചേർന്ന് കണ്ണൂർ, കൊളശ്ശേരി പദ്ധതികൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതികൾക്ക് സമീപമാണ് ഇതിനായുള്ള കൂറ്റൻ കിണർ നിർമ്മിച്ചത് . പഴശ്ശി അണക്കെട്ടിലെ സംഭരണ ശേഷിയുടെ പൊക്കത്തിൽ ആണ് കിണർ നിർമ്മിച്ചത് .  

 പദ്ധതിക്കായി 42 ദശ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണവും ചാവശ്ശേരി പറമ്പിൽ പൂർത്തിയാക്കി ക്കഴിഞ്ഞു. ഇരിട്ടി നഗരസഭക്കായി ഹൈസ്‌കൂൾ കുന്നിലും മട്ടന്നൂർ നഗരസഭയിൽ കൊതേരിയിലുമാണ് 15 ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള ടാങ്കുകളുടെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത് . ഇവിടങ്ങളിൽ നിന്നും പൈപ്പുകൾ മുഖേനയാണ് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുക. 

ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ എഴുപതു ശതമാനവും പഴശ്ശി പദ്ധതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. തളിപ്പറമ്പ് , പട്ടുവം മേഖലകളിൽ കുടിവെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയും പഴശ്ശിയിൽ പ്രവർത്തിച്ചു വരുന്നു. റീന എഞ്ചിനീയറിങ് ആന്റ് കൺസ്ട്രക്ഷൻ കമ്പനിയായി പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.

Iritti - Mattannur Drinking Water Project

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories