---
title: "വീണ്ടും ചാന്ദ്ര ദൌത്യത്തിന് നാസ: ആർട്ടിമിസ് വിക്ഷേപണം ഇന്ന്"
english_title: "Nasa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64775/nasa"
published_at: "2022-08-29T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c08ec5eade_Screenshot_20220829-055926.png"
keywords: []
---

# വീണ്ടും ചാന്ദ്ര ദൌത്യത്തിന് നാസ: ആർട്ടിമിസ് വിക്ഷേപണം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം :** അൻപതാണ്ടിന് ശേ ഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ തയ്യാറെടുക്കുകയാണ് നാസ. ആർട്ടിമിസ് പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ സമയംവൈകിട്ട് 6.03നാണ് വിക്ഷേപണം.

## Article Content

**തിരുവനന്തപുരം :** അൻപതാണ്ടിന് ശേ ഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ തയ്യാറെടുക്കുകയാണ് നാസ. ആർട്ടിമിസ് പദ്ധതിയിലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ സമയംവൈകിട്ട് 6.03നാണ് വിക്ഷേപണം.

ആർട്ടിമിസ് തയ്യാറാണ്. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര ഇവിടെ തുടങ്ങുന്നു, ഇത് ആളില്ലാ ദൗത്യം, ഇവിടെ ജയിച്ചാലെ അടുത്ത തവണ മനുഷ്യനെ അയക്കാൻ പറ്റൂ. സ്പേസ് ലോഞ്ച് സിസ്റ്റമെന്ന പുതിയ റോക്കറ്റിനും, ഒറൈയോൺ എന്ന യാത്രാ പേടകത്തിനും ഇത് ആദ്യ പരീക്ഷണം. ലക്ഷ്യം പറയുന്പോൾ സിന്പിളാണ്, ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരിച്ചെത്തുക. ചാന്ദ്ര ഭ്രമണപഥ പ്രവേശനവും തിരിച്ചുള്ള യാത്രയും ഒടുവിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവും എല്ലാം വെല്ലുവിളികൾ നിറഞ്ഞതാണ്. 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് യാത്ര.

നാല് പേർക്ക് സ‌ഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മൂന്ന് ഡമ്മികൾ മാത്രം. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോയെന്ന് ഉറപ്പിക്കും. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്പോൾ പേടകം അനുഭവിക്കേണ്ടി വരിക 2,760 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇത് അതിജീവിക്കാനാകണം. മറ്റ് സുരക്ഷ സംവിധാനങ്ങളും നീണ്ട യാത്രയ്ക്ക് ശേഷം കൃത്യമായി പ്രവർത്തിക്കണം. എവിടെയെങ്കിലും പിഴച്ചാൽ മനുഷ്യ ദൗത്യങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റി വയ്ക്കേണ്ടി വരും.

ചന്ദ്രനെ ചുറ്റി തിരിച്ചു വരുന്ന പേടകം തിരികെ ഭൂമിയിൽ പ്രവേശിക്കുന്നത് ഒക്ടോബർ പത്താം തീയതി. എല്ലാം കൃത്യമായി നടന്നാൽ അടുത്ത വർഷം മനുഷ്യരുമായുള്ള ആദ്യ യാത്ര. ചന്ദ്രൻ വഴി ചൊവ്വ എന്നതാണ് ലക്ഷ്യം അവിടേയ്ക്ക ഇനിയും ദൂരമേറെ. ഇത് ആദ്യ ചുവടുവയ്പ്പ് മാത്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64775/nasa)